Festivals

മാഡം ഭിക്കാജി കാമ ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ്

ദാദാ ഭായ് നവറോജിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച മുൻപരിചയം

ഇന്ത്യയുടെ ഒരു ദേശീയ പതാക വിദേശ രാജ്യത്ത് ആദ്യമായി ഉയർത്തിയ ധീര വനിതയാണ് മാഡം ഭിക്കാജികാമ. 190-7 ൽ ജർമനിയിലെ സ്റ്റഡ്‌ഗർട്ടിൽ അന്ത്രാരാഷ്‍ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിലായിരുന്നു മാഡം കാമ പച്ചയും കുങ്കുമവും ചുവപ്പും നിറങ്ങളുള്ള ആ പതാക രൂപകൽപ്പന ചെയ്തത്. അന്ന് കാമയുടെ കൂടെ വീർസമർക്കറും മറ്റുചിലരും ഉണ്ടായിരുന്നു .

ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവെന്ന് അറിയപ്പെടുന്ന  കാമയാണ് ഇന്ത്യയ്ക്ക് സ്വയംഭരണം എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചതും. മുംബൈയിലെ പ്രമുഖനും സമ്പന്നനും വ്യപാരിയുമായിരുന്ന സൊറാബ്ജി പ്രേംജി പട്ടേലിന്റെ പുത്രിയായി 1861 സെപ്തംബർ 24 ണ് റുസ്തം ഭിക്കാജി ജനിച്ചു. കെ ആർ കമയെയാണ് ഇവർ വിവാഹം കഴിച്ചത് . ബ്രിട്ടീഷ് വിരുദ്ധപ്രവർത്തനങ്ങളിൽ ഭർത്താവിന്റെ എതിർപ്പുകളെ നേരിടേണ്ടിവന്ന കാമ കുടുംബത്തെയും ഭർത്താവിനെയും ഉപേക്ഷിച്ച് 1902 -ൽ യൂറോപ്പിലേക്ക് പോയി .

ലണ്ടനയിൽ ദാദാ ഭായ് നവറോജിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച മുൻപരിചയം സ്വതന്ത്ര സമര പോരാട്ടങ്ങൾക്ക് പുതുവേഗം നൽകി .1909 -ൽ പാരീസിലെത്തിയ കാമ ‘വന്ദേമാതരം’ എന്ന പ്രസിദ്ധീകരണത്തിന്റെ പബ്ലീഷറായി. ലാല ഹാർദയാൽ ആയിരുന്നു അതിന്റെ എഡിറ്റർ. സ്വതന്ത്ര സമര ചരിത്രത്തിലേക്ക് നടന്നുകയറിയ കാമ പുതിയ വനിതാ സേനാനികൾക്ക് പ്രചോദനമായി. നീണ്ട 34 വർ ഷങ്ങൾക്കിപ്പുറം ഇന്ത്യയിലേക്ക് തിരികെ വന്ന കാമ1936 ആഗസ്റ്റ് 13 ന് അന്തരിച്ചു. മാഡം ഭിക്കാജി കാമ എന്ന പേര് പെൺവഴികളിൽ ഒരു വേരുപോലെ ആഴ്നിറങ്ങിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button