Latest NewsIndia

പ്രശസ്ത വനിത ഗുസ്തി താരവും പിതാവും ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: പ്രശസ്ത വനിതാ ഗുസ്തി താരവും പിതാവും ബിജെപിയില്‍ ചേര്‍ന്നു. ആമിര്‍ ഖാന്റെ ഹിറ്റ് ചിത്രമായ ദംഗലിന് പ്രചോദനമായ ഇന്ത്യന്‍ വനിതാ ഗുസ്തി താരം ബബിത ഫോഗട്ടും പിതാവ് മഹാവീര്‍ ഫോഗട്ടുമാണ് ബിജെപിയില്‍ ചേര്‍ന്നത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് ഇരുവരും ബിജെപിയില്‍ അംഗത്വമെടുത്തത്. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതും ജമ്മു കശ്മീരിനെ വിഭജിച്ചതിലും പിന്തുണച്ചാണ് ഇരുവരും ബിജെപിയില്‍ ചേര്‍ന്നതെന്നാണ് വിവരം. ഹരിയാനയിലെ ബിജെപി സര്‍ക്കാറിനെയും ഇരുവരും പുകഴ്ത്തി.

ALSO READ: രാത്രിയാത്രയ്ക്ക് ഇടയില്‍ ഒരു വിസില്‍ ശബ്ദം നിങ്ങളുടെ ചെവിയില്‍ വന്നു വീണിട്ടുണ്ടോ? ഞാനിവിടുണ്ട് ‘ധൈര്യമായ് കടന്നുപോയ്കൊള്‍ക’ എന്ന ഉറപ്പ്; ഹൃദയംതൊടും ഈ കുറിപ്പ്

 

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് അജയ് സിംഗ് ചൗതാലയുടെ ജന്‍നായക് ജനതാ പാര്‍ട്ടിയില്‍ ഇവര്‍ അംഗത്വമെടുത്തിരുന്നു. പാര്‍ട്ടിയുടെ സ്‌പോര്‍ട്‌സ് സെല്‍ തലവന്റെ ചുമതല നല്‍കിയെങ്കിലും മത്സരിക്കാന്‍ സീറ്റ് നല്‍കിയിരുന്നില്ല. കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവായ ബബിതക്ക് സബ് ഇന്‍സ്പെക്ടര്‍ പോസ്റ്റാണ് ഹരിയാന സര്‍ക്കാര്‍ നല്‍കിയിരുന്നത്. എന്നാല്‍ തന്നെ ഡെപ്യൂട്ടി എസ്പിയാക്കി ഉയര്‍ത്തിയില്ലെന്നാരോപിച്ച് ബബിത നേരത്തെ ഹരിയാനയിലെ ബിജെപി സര്‍ക്കാറിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ബബിതയുടെ ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്ന് അവര്‍ ജോലിയില്‍ നിന്നും രാജിവച്ചിരുന്നു. മറ്റാരു ഗുസ്തി താരം ഗീതാ ഫോഗട്ടാണ് ബബിതയുടെ സഹോദരി. ദ്രോണാചാര്യ പുരസ്‌കാര ജേതാവാണ് മഹാവീര്‍ ഫോഗട്ട്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് കിട്ടുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ.

ALSO READ: പ്രകൃതി ദുരന്തങ്ങളില്‍ തുണയാകുന്ന 112 എന്ന എമര്‍ജന്‍സി ഹെല്‍പ്പ്‌ലൈന്‍ നമ്പറിനെ കുറിച്ച് വ്യാപക തെറ്റിദ്ധാരണ : തെറ്റിദ്ധാരണ മാറ്റാന്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button