KeralaLatest News

രാഹുല്‍ഗാന്ധി ഇതുവരെ എന്തുകൊണ്ട് ദുരന്തമുഖത്ത് എത്തിയില്ലെന്ന് ചോദിക്കുന്നവരോട് ഒരു എഫ്ബി സുഹൃത്തിന് പറയാനുള്ളത്

സംസ്ഥാനം ദുരന്തമുഖത്താണ്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ പ്രളയസാഹചര്യമാണ് സംസ്ഥാനത്തിപ്പോള്‍. ജനപ്രതിനിധികള്‍, നാട്ടുകാര്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. എന്നാല്‍ വയനാട് എംപിയെ മാത്രം കാണാനില്ലെന്ന ഒരു വിമര്‍ശനം ഉയരുന്നുണ്ട്. പ്രമുഖമാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെവിഎസ് ഹരിദാസ് ഇതു സംബന്ധിച്ച് ഒരു ആര്‍ട്ടിക്കിളും എഴുതിയിരുന്നു.

ALSO READ: എം.പി എന്നത് ഒരു വ്യക്തിക്ക് ചാര്‍ത്തുന്ന കീര്‍ത്തി മുദ്രയല്ല; വയനാടിന് വേണ്ടിയിരുന്നത് ദുരന്തഭൂമിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ഒപ്പം.. രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തെക്കുറിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസ്‌

തന്റെ ജനതക്കൊപ്പം നിന്ന് സഹായിക്കാനുള്ള ചുമതല ജനപ്രതിനിധികള്‍ക്കില്ലേ? കേരളത്തിലെ എല്ലാ എംപിമാരും എംഎല്‍എമാരും ത്രിതല പഞ്ചായത്ത് അംഗങ്ങളും രാഷ്ട്രീയ നേതാക്കളും ആര്‍എസ്എസ് പോലുള്ള സന്നദ്ധ സേവന പ്രസ്ഥാനങ്ങളും അവിടെയുണ്ട്. സ്വന്തം താല്പര്യങ്ങളൊക്കെ മാറ്റിവെച്ചുകൊണ്ട് അവര്‍ ജനങ്ങളെ സഹായിക്കാന്‍ രക്ഷിക്കാന്‍ തയ്യാറായി രംഗത്തിറങ്ങിയിരുന്നു. അതാണ് കേരളത്തിന്റെ ഒരു ശൈലി. കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്തും നാം അത് കണ്ടതാണ്. അപ്പോഴാണ്, അവിടെയാണ് രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടുന്നതെന്ന് കെവിഎസ് എഴുതി.

ALSO READ: രാഹുല്‍ ഗാന്ധി ഞായറാഴ്ച കേരളത്തില്‍ : ദുരിത ബാധിതരെ നേരിട്ട് കാണും

എന്നാല്‍ ഇതിന് താഴെ വന്ന കമന്റുകളില്‍ ശ്രദ്ധേയമായതാണ് കോഴിക്കോടു നിന്നുള്ള രേവതി അരവിന്ദിന്റേത്. രേവതിയുടെ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത് ബഷീര്‍ മൂസയാണ്. വയനാട് സുരക്ഷ പ്രശനങ്ങള്‍ ഉള്ള പ്രത്യേകിച്ചു മാവോയിസ്റ്റ് ഭീഷണി ഉള്ള സ്ഥലം ആണെന്ന് നമുക്കറിയാം. അത് കൊണ്ട് തന്നെ ജില്ല ഭരണകൂടവും പോലീസും രാഹുല്‍ഗാന്ധി വയനാട് സന്ദര്‍ശന അനുമതി നല്‍കിയിട്ടില്ലെന്ന് രേവതി പറയുന്നു.

https://www.facebook.com/EastCoastOnline/posts/2472714299489648?comment_id=2473476319413446&comment_tracking=%7B%22tn%22%3A%22R%22%7D

രേവതിയുടെ കുറിപ്പ് വായിക്കാം

രാഷ്ട്രീയം പറയുന്ന ആളല്ല ഞാന്‍…
ഒരു കാരണവശാലും ഈ സമയത്ത് രാഷ്ട്രീയം പറയരുത് എന്നും അറിയാം. എന്നാല്‍ ഒരുമനുഷ്യനെ മനപ്പൂര്‍വം കരിവാരിതേക്കാനും അദ്ദേഹത്തെ അടിക്കാനുള്ള വടിയായി ഈ പ്രളയ ദുരിതത്തെ കേരളത്തിലെ സഖാക്കള്‍ ഇറങ്ങിയിരിക്കുന്നത് കൊണ്ട് മാത്രം ഒരു പോസ്റ്റ്….

രാഹുല്‍ ഗാന്ധി.ഇന്ത്യയിലെ ഏറ്റവും വലിയ സുരക്ഷയായ Z+ കാറ്റഗറി സുരക്ഷ ഉള്ള ഒരു വ്യക്തി ആണ്. അദ്ദേഹത്തിന് ഈ രാജ്യത്തെ എവിടെ സഞ്ചരിക്കണം എങ്കിലും സുരക്ഷ ഒരുക്കുന്ന SPG, പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ പോലീസ് സംവിധാനം ഇവരുടെ ഒക്കെ അനുമതി ആവശ്യമാണ്. പെട്ടെന്നെന്നും അദ്ദേഹത്തിന് യാത്ര തരപ്പെടുത്താന്‍ കഴിയില്ല. മാത്രമല്ല സുരക്ഷ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചു എന്ന് പോലീസ്, SPG ഉറപ്പു വരുത്തിയാല്‍ മാത്രമേ അദ്ദേഹത്തിന് അങ്ങോട്ടേക്ക് പോകാന്‍ കഴിയൂ.

READ ALSO: ദുരന്തമുഖങ്ങളിലെ ജനങ്ങളുടെ നിസ്സഹായത മുതലെടുത്ത് മതപരിവര്‍ത്തന മാഫിയ; വീടൊഴിയുന്ന നേരങ്ങളിലും ലഘുലേഖ വിതരണവും മതപ്രചരണവുമായി സജീവം

അദ്ദേഹം വയനാട് എംപി ആണ്. വയനാട് സുരക്ഷ പ്രശനങ്ങള്‍ ഉള്ള പ്രത്യേകിച്ചു മാവോയിസ്റ്റ് ഭീഷണി ഉള്ള സ്ഥലം ആണെന്ന് നമുക്കറിയാം. അത് കൊണ്ട് തന്നെ ജില്ല ഭരണകൂടവും പോലീസും അദ്ദേഹത്തിന് വയനാട് സന്ദര്‍ശന അനുമതി നല്‍കിയിട്ടില്ല. കാരണം അദ്ദേഹം വന്നാല്‍ സുരക്ഷ ഒരുക്കാന്‍ പറ്റുന്ന അവസ്ഥയില്‍ അല്ല അവിടത്തെ സാഹചര്യം. മാത്രമല്ല അദ്ദേഹം വന്നാല്‍ അവിടങ്ങളില്‍ ആളുകള്‍ തടിച്ചു കൂടുകയും അത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം ആവുകയും ചെയ്യും. ഇപ്പോള്‍ രാഹുല്‍ ഗാന്ധി യുടെ സന്ദര്‍ശനം അല്ല മറിച്ചു അദ്ദേഹത്തിന്റെ ഇടപെടല്‍ ആണ് അനിവാര്യം. ആ കാര്യം അദ്ദേഹവും അദ്ദേഹത്തിന്റെ ഡല്‍ഹിയിലെയും വയനാട്ടിലെയും ഓഫീസും നന്നായി ചെയ്യുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത് .

READ ALSO: ദേശീയ അവാര്‍ഡും മമ്മൂട്ടി ഫാന്‍സിന്റെ സൈബര്‍ ആക്രമണവും; സത്യാവസ്ഥ വെളിപ്പെടുത്തി ജൂറി ചെയര്‍മാന്റെ പ്രസ്താവന

പ്രധാനമന്ത്രിയെ ബന്ധപ്പെട്ടു,കേന്ദ്ര മന്ത്രിമാരെ ബന്ധപ്പെട്ടു, (സംസ്ഥാന മുഖ്യമന്ത്രി ഇത് വരെ അത് ചെയ്തിട്ടില്ല ) മുഖ്യമന്ത്രിയെ ബന്ധപ്പെട്ടു,വയനാട് കളക്ടര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളെയും, മറ്റു പ്രവര്‍ത്തകരെയും ദുരന്ത മുഖത്തേക്ക് പറഞ്ഞയച്ചു. അങ്ങനെ ഡല്‍ഹിയില്‍ ഇരുന്ന് സാധ്യമായതൊക്കെ അദ്ദേഹം ചെയ്യുന്നുണ്ട്. അനുവാദം കിട്ടിയാല്‍ ഉടന്‍ അദ്ദേഹം വയനാട് എത്തും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല . അത്തരം ദുരന്ത സമയങ്ങളില്‍ ഉത്തരവാദിത്തപൂര്‍വം ഇടപെടുന്നതാണ് ഇതിന് മുന്‍പ് നമ്മള്‍ കണ്ടിട്ടുള്ളതാണ് .

മേല്‍ പറഞ്ഞ കാര്യങ്ങള്‍ നന്നായി അറിയാവുന്നവര്‍ ആണ് വയനാട്ടിലെ ജനങ്ങള്‍. അത് അറിഞ്ഞു കൊണ്ട് തന്നെയാണ് വയനാട്ടിലെ ജനങ്ങള്‍ അദ്ദേഹത്തിന് vote നല്‍കി വിജയിപ്പിച്ചത്. മുഴുവന്‍ സമയം മണ്ഡലത്തില്‍ കറങ്ങി നടക്കുമെന്നോ ഏതു വിഷയത്തിലും സ്‌പോട്ടില്‍ ഓടിയെത്തും എന്നോ പ്രതീക്ഷിച്ചല്ല വയനാട് ജനത രാഹുല്‍ഗാന്ധിക്ക് vote ചെയ്തത് . രാഹുല്‍ ഗാന്ധി എന്ന വ്യക്തിയെ കണ്ടു മാത്രമാണ് vote ചെയ്തിട്ടുള്ളത്.

READ ALSO; അജിത് ഡോവലിന്റെ കശ്മീര്‍ ദൗത്യം പ്രത്യേക ലക്ഷ്യം സഫലമാക്കുന്നത് വരെ

ഇതൊക്കെ ഇപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്ന സഖാക്കള്‍ക്ക് അറിയാവുന്ന കാര്യം ആണ് . എന്നിട്ടും അവര്‍ പരിഹസിക്കാനും വിമര്‍ശിക്കാനും ഇറങ്ങി തിരിച്ചത് ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ തോറ്റമ്പി പോയതിന്റെ അസ്സല്‍ ചൊരുക്ക് കൊണ്ടാണ്. സഖാക്കള്‍ക്ക് കേരളത്തില്‍ മത്സരിക്കാന്‍ വന്ന രാഹുല്‍ ഗാന്ധിയെ നഖശിഖാന്തം എതിര്‍ത്തത് കൊണ്ടാണ് ഒരു ‘ഭൂലോകതോല്‍വി’ ഉണ്ടായത് എന്ന് ഇപ്പഴും മനസിലായിട്ടില്ല.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട് എത്തുന്നതിനു മുന്നേ രാഹുല്‍ ഗാന്ധി വയനാട് എത്തും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

ഇനിയെങ്കിലും ഇമ്മാതിരി പോസ്റ്റുകളും വിമര്‍ശനങ്ങളും നടത്താതെ സഹിഷ്ണുത കാണിക്കൂ സഖാക്കളെ.. !

READ ALSO: ജമ്മു- കാശ്മീര്‍ വിഷയത്തില്‍ ആശങ്കകളുമായി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോട് വിശദീകരണം തേടി

shortlink

Related Articles

Post Your Comments

Related Articles


Back to top button