KeralaLatest News

കണ്ണീര്‍ ഭൂമിയായി കവളപ്പാറ; ഉരുള്‍പൊട്ടി വീണ മണ്ണിനുള്ളില്‍ മകളെ തിരഞ്ഞ് പിതാവ്

മലപ്പുറം: ഉരുള്‍പ്പൊട്ടി നിരവധി പേരെ കാണാതായ കവളപ്പാറയില്‍ നിന്നും ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ് കാണാന്‍ സാധിക്കുന്നത്. കുട്ടികളുള്‍പ്പെടെ അന്‍പത്തി നാലോളം പേരാണ് ഇപ്പോഴും അവിടെ മണ്ണിനടിയില്‍ അകപ്പെട്ടിരിക്കുന്നതെന്നാണ് കണക്ക്. 20 കുട്ടികള്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ദുരന്തം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും കാര്യമായ രീതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചിട്ടില്ല. 9 മൃതദേഹങ്ങള്‍ മാത്രമാണ് പ്രദേശത്തു നിന്നും കണ്ടെത്താന്‍ കഴിഞ്ഞത്. എന്നാല്‍ രക്ഷാപ്രവര്‍ത്തകരെ കാത്ത് നില്‍ക്കാതെ തകര്‍ന്നടിഞ്ഞ് വീണ സ്വന്തം വീടിന്റെ അവശിഷ്ടങ്ങള്‍ പൊട്ടിച്ച് മാറ്റി പ്രിയപ്പെട്ടവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ് ചിലര്‍.

ALSO READ: ദു​രി​താ​ശ്വാ​സ ക്യാമ്പുകളിലേക്ക് ജയിലിൽ നിന്നുള്ള ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളും

കവളപ്പാറ സ്വദേശിയായ വിക്ടര്‍ ഇന്നലെ രാത്രി മുഴുവന്‍ തന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ പൊട്ടിച്ച് മാറ്റി മകള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്നു. രാവിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാന്‍ എത്തിയ നാട്ടുകാര്‍ കാണുന്നത് കോണ്‍ക്രീറ്റ് പൊട്ടിക്കുന്ന വിക്ടറിനെയാണ്. ദുരന്തം നടക്കുമ്പോള്‍ വിക്ടര്‍ വീടിന് പുറത്തായിരുന്നു. വഴികളെല്ലാം തടസപ്പെട്ടിരുന്നതിനാല്‍ വീട്ടിലെത്താന്‍ വൈകിയ വിക്ടര്‍ തിരിച്ചെത്തുമ്പോഴേക്ക് ഉരുള്‍പൊട്ടലില്‍ സ്വ്പനങ്ങള്‍ എല്ലാം തകര്‍ന്നടിഞ്ഞിരുന്നു. വീടിരുന്ന ഭാഗത്ത് ഒരു മണ്‍കൂനമാത്രമായിരുന്നു അപ്പോള്‍ അവശേഷിച്ചിരുന്നത്.

ALSO READ: ‘ദുരിതബാധിതര്‍ക്ക് ഇപ്പോള്‍ സഹായം ആവശ്യമില്ല’; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം, ഒടുവില്‍ തടിയൂരാന്‍ വീണ്ടും ഫേസ്ബുക്ക് പോസ്റ്റിട്ട് തിരുവനന്തപുരം കളക്ടര്‍

ദുരന്തഭൂമിയുടെ അങ്ങേയറ്റത്താണ് വിക്ടറിന്റെ വീടുണ്ടായിരുന്നത്. ഉരുള്‍പൊട്ടി മുത്തപ്പന്‍ മല ഒലിച്ചിറങ്ങി ആദ്യമെത്തിയത് വിക്ടറിന്റെ വീട്ടിലേക്കാണ്. സ്ഥലത്ത് ആദ്യമെത്തിയവര്‍ വിക്ടറിന്റെ അനിയന്റെ കുഞ്ഞിനെ പുറത്തെടുത്തിരുന്നു. ഒരു കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍ വികട്‌റിന്റെ അനിയന്റെ കുട്ടിയും വിക്ടറിന്റെ മകളും കെട്ടിപിടിച്ചു കിടക്കുകയായിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ പറയുന്നത്. ഒരാളെ പുറത്തെടുത്തപ്പോഴേക്കും വീണ്ടും മണ്ണിടിഞ്ഞ് വന്നതോടെ കോണ്‍ക്രീറ്റ് സ്ലാബ് അമര്‍ന്നു പോയി. ഒടുവില്‍ എല്ലാ പ്രതീക്ഷകളും അവസാനിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ ജോലി തുടങ്ങുന്നത് കാത്ത് നില്‍ക്കാതെ സ്വന്തം നിലയ്ക്ക് കോണ്‍ക്രീറ്റ് പൊട്ടിച്ച് കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് വിക്ടര്‍.

ALSO READ: ദുരിതാശ്വാസനിധിയുടെ പലിശ പോലും സർക്കാരിലേക്കല്ല; അപവാദങ്ങള്‍ക്കെതിരെ തോമസ് ഐസക്

shortlink

Related Articles

Post Your Comments

Related Articles


Back to top button