ഇടുക്കി: ഡാമില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മധ്യവയസ്‌കൻ മരിച്ചു. ആനയിറങ്കല്‍ ഡാമില്‍ ശാന്തൻപാറ സ്വദേശി ഈട്ടിക്കൽ സാബു (55) ആണ് മരണപ്പെട്ടത്. എൺപതേക്കർ ഭാഗത്ത് വെച്ചാണ് വള്ളം മറിഞ്ഞത്. മൃതദേഹം നെടുങ്കണ്ടം താലൂക് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം കൊല്ലം, തൃശൂര്‍ ജില്ലകളുടെ ഏതാനും ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത.മണിക്കൂറില്‍ 40 മുതല്‍ 50 വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ പ്രവചനം. മൂന്നര മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ മീന്‍പിടുത്തക്കാര്‍ ജാഗ്രത പാലിക്കണമെന്നും നിർദേശം. അതേസമയം കോഴിക്കോട് ജില്ലയിൽ വീണ്ടും മഴ കനത്തു. നഗരത്തിൽ കാറ്റും മഴയുമെന്നാണ് റിപ്പോർട്ട്. രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 3.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച തീയതികളും ജില്ലകളും
ആഗസ്റ്റ് 12 – ഇടുക്കി, മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂർ ,കാസർഗോഡ്
ആഗസ്റ്റ് 13 – ഇടുക്കി, മലപ്പുറം, വയനാട്
ആഗസ്റ്റ് 14 – എറണാകുളം ,ഇടുക്കി, പാലക്കാട് ,മലപ്പുറം
Post Your Comments