ന്യൂഡൽഹി : എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയിയേയും ഭാര്യ രാധികയേയും മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞു. വിദേശയാത്രയ്ക്കായി എത്തിയതായിരുന്നു ഇരുവരും. സിബിഐയുടെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്ന വിശദീകരണം.കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ഇരുവര്‍ക്കുമെതിരെ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. വിജയ് മല്യയുടെയും മറ്റും അനുഭവം ഉള്ളത് കൊണ്ട് ഇത്തരത്തിൽ കേസുകളുള്ള പലരെയും അധികൃതർ നിരീക്ഷിക്കുന്നുണ്ട്.
സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഡിടിവിയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഫയല്‍ ചെയ്തത് വ്യാജ കേസാണെന്നും ഇതുമായി ബന്ധപ്പെട്ടാണ് ഇരുവരെയും തടഞ്ഞതെന്നാണ് എന്‍ഡിടിവി ട്വിറ്ററില്‍ ആരോപണം ഉന്നയിച്ചത്. കൂടാതെ മാധ്യമ സ്വാതന്ത്രത്തെ പൂര്‍ണമായും അട്ടിമറിക്കുന്നതാണ് പ്രണോയ് റോയിക്കും ഭാര്യയ്ക്കുമെതിരായ നടപടിയെന്നും എന്‍ഡിടിവി ആരോപിച്ചു.
Post Your Comments