ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. ജെയ്റ്റ്‌ലിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുവുണ്ടെന്നും ഡോക്ടര്‍മാര്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ അറിയിച്ചു. വെള്ളിയാഴ്ച ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച ജെയ്റ്റ്ലിയെ കാണാന്‍ ശനിയാഴ്ച രാവിലെ വെങ്കയ്യ നായിഡു എത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, ആരോഗ്യ വകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ധന്‍, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍, ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി.നഡ്ഡ, എല്‍.ജെ.ഡി തലവന്‍ ശരത് യാദവ് എന്നിവര്‍ വെള്ളിയാഴ്ച തന്നെ ആശുപത്രിയിലെത്തിയിരുന്നു.
ALSO READ: തോരാമഴയില്‍ കരകവിഞ്ഞ് നദികള്‍; മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി
അതേസമയം അടുത്ത രണ്ട് മൂന്ന് ദിവസത്തേക്ക് കൂടി ജയ്റ്റ്‌ലിയെ നിരീക്ഷണത്തില്‍ വയ്ക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഹൃദ്രോഗത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹൃദ്രോഗ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹം എന്‍ഡോക്രിനോളജിസ്റ്റ്, വൃക്കരോഗ വിദഗ്ധര്‍, ഹൃദ്രോഗ വിദഗ്ധര്‍ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി വൃക്കരോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു ജെയ്റ്റ്ലി.
Post Your Comments