UAELatest News

സാമ്പത്തിക ക്രമക്കേട്; ദുബായിൽ യുവാവ് അറസ്റ്റിൽ

ദുബായ്: ദുബായിൽ സാമ്പത്തിക ക്രമക്കേടിൽ യുവാവ് അറസ്റ്റിൽ. അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി ചെയ്തുവരികയായിരുന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. യാത്രക്കാരുടെ വാറ്റ് റീ ഫണ്ടിൽ 97,703 ദിർഹം രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്.

ALSO READ: അബുദാബി സമ്മര്‍സെയില്‍ നറുക്കെടുപ്പ്; ഭാഗ്യദേവത തേടിയെത്തിയത് തിരുവനന്തപുരം സ്വദേശിയെ

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദീർഘ കാലമായി ഒരു നികുതി റീഫണ്ട് കമ്പനിയിൽ ജോലി ചെയ്‌തു വരികയായിരുന്ന ഉസ്ബെക്ക് ഗുമസ്തൻ (23) ആണ് അറസ്റ്റിലായത്. ദുബായ് കോടതി ഇദ്ദേഹത്തെ ആറ് മാസമാണ് തടവിന് ശിക്ഷിച്ചത്. ഇയാൾ തന്റെ പദവി ദുരുപയോഗം ചെയ്യുകയും കമ്പനിയുടെ ഇലക്ട്രോണിക് സംവിധാനത്തിൽ കൈകടത്തി വൻ ക്രമക്കേട് നടത്തുകയുമാണ് ചെയ്‌തത്‌. റീഫണ്ട് തുക ഇദ്ദേഹം ക്രെഡിറ്റ് കാർഡ് നിക്ഷേപത്തിലേക്ക് മാറ്റിയാണ് തിരിമറി നടത്തിയിരുന്നത്. യാത്രക്കാരുടെ യഥാർത്ഥ ക്രെഡിറ്റ് കാർഡുകൾക്ക് പകരം മറ്റ് വ്യക്തികളുടെ വ്യാജ കാർഡുകളാണ് ഇയാൾ നൽകിയിരുന്നത്.

ALSO READ: ദുബായില്‍ ബിസിനസുകാരന്റെ രണ്ട് ഭാര്യമാര്‍ തമ്മില്‍ പരസ്യമായി തെറിവിളി; ഒടുവില്‍ മൂവരും കുടുങ്ങി

വ്യാജരേഖ ചമയ്ക്കൽ, ഇ-ഡാറ്റ തട്ടിപ്പ്, ഇ-സിസ്റ്റത്തിലേക്ക് അനധികൃതമായി കൈകടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കുമേൽ കോടതി ചുമത്തിയത്. കോടതി വിധിപ്രകാരം ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button