കനത്ത മഴയെ തുടര്‍ന്ന് ഭവാനിപ്പുഴയുടെ തീരത്ത് കുടുങ്ങിയ പിഞ്ചുകുഞ്ഞിനെയും കുടുംബത്തെയും അതിസാഹസികമായി രക്ഷിച്ചു. ദേശീയ ദുരന്തനിവാരണസേനയും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് ഇവരെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. പുഴയ്ക്ക് കുറുകെ കയര്‍ കെട്ടിയ ശേഷം ഇവരെ ഇക്കരെ കൊണ്ടുവരികയായിരുന്നു. കുട്ടിയുടെ പിതാവിനെ കയര്‍ കൊണ്ട് ബന്ധിപ്പിച്ച ശേഷം കുട്ടിയെ അദ്ദേഹത്തിന്റെ നെഞ്ചോട് ചേര്‍ത്താണ് രക്ഷപെടുത്തിയത്. മറുകരയില്‍ ഡോക്ടര്‍മാരെ ഉൾപ്പെടെ തയ്യാറാക്കിയ നിർത്തിയ ശേഷമായിരുന്നു ഇവരെ രക്ഷപെടുത്തിയത്. പുറത്തെത്തിച്ച രക്ഷാപ്രവര്‍ത്തകരെ നാട്ടുകാര്‍ കയ്യടിച്ചാണ് വരവേറ്റത്.
Post Your Comments