KeralaCinemaMollywoodLatest NewsNewsEntertainment

ഒരുപാട് ചേട്ടന്മാർ പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ട്, എന്റെ മനസ്സിൽ പ്രണവ് മോഹൻലാൽ മാത്രമാണ്: ഗായത്രി, വീഡിയോ

മിസ് കേരള പട്ടം നേടി തുടർന്ന് കുഞ്ചാക്കോ ബോബന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് ഗായത്രി സുരേഷ്. അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ചില വിവാദങ്ങളിലും ട്രോളുകളിലും അകപ്പെട്ടിരുന്നു താരം. ഇപ്പോഴിതാ തന്റെ സ്വപ്നങ്ങളെ കുറിച്ചും പ്രണയത്തെ കുറിച്ചും ഗായത്രി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ഗായത്രിയുടെ ആദ്യത്തെ പാൻ ഇന്ത്യൻ സിനിമയായ ‘എസ്കേപി’ന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കവേയാണ് ഗായത്രി തന്റെ സിനിമാസ്വപ്നങ്ങളെ കുറിച്ച് ഒരു യുട്യൂബ് ചാനലിനോട് തുറന്നു പറഞ്ഞത്.

സിനിമയിൽ വന്നതിനു ശേഷം ഒരുപാട് പ്രേമ അഭ്യർത്ഥനകൾ ഉണ്ടായെങ്കിലും തനിക്ക് ഇഷ്ടം തോന്നിയിട്ടുള്ളത് പ്രണവ് മോഹൻലാലിനോട് മാത്രമാണെന്ന് നടി പറയുന്നു. ഒരുപാട് പേർ ഇഷ്ടം പറഞ്ഞിട്ടുണ്ടെങ്കിലും തന്റെ മനസ്സിൽ പ്രണവ് മോഹൻലാൽ മാത്രമാണുള്ളതെന്നാണ് താരം പറയുന്നത്. പ്രണവിന് ഇക്കാര്യങ്ങളൊന്നും അറിയില്ലെന്നും ഗായത്രി പറയുന്നു.

Also Read:സമരം നടത്തിയത് ജനങ്ങൾക്ക് വേണ്ടി,കോൺഗ്രസ് പ്രതിബന്ധതയുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ്: ജോജുവിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

‘എന്റെ മനസ്സിൽ പ്രണവ് മാത്രമാണുള്ളത്. പ്രണവിന് ഇതൊന്നും അറിയില്ല എന്നതാണ് സത്യം. പ്രണവ് എന്നെക്കാളും ഒരുപാട് മുകളിൽ നിൽക്കുന്ന ആളാണ്. എന്റെ സിനിമകളൊക്കെ ഇറങ്ങി, പ്രണവിന്റെ ലെവലിൽ എത്തുമ്പോൾ അറിയണം എന്നായിരുന്നു ആഗ്രഹം’, ഗായത്രി പറഞ്ഞു.

അഭിനയത്തിനു പുറമേ സംവിധാനം ചെയ്യണം എന്നാണ് ഗായത്രിയുടെ സ്വപ്നം. സംവിധാനം ചെയ്യുന്നുണ്ടെങ്കിൽ അത് താൻ തന്നെ എഴുതുന്ന കഥ ആയിരിക്കും എന്നും ഗായത്രി വ്യക്തമാക്കി. വിവാഹത്തിനായി മാനസികമായി തയ്യാറെടുക്കുകയാണ് താരം ഇപ്പോൾ. ഏറ്റവും പുതിയ ചിത്രങ്ങളുടെ റിലീസ് കഴിഞ്ഞാൽ പറ്റിയ ഒരു പങ്കാളിയെ കണ്ടെത്തിയാൽ വിവാഹിതയാകാൻ തയ്യാർ ആണെന്ന് ഗായത്രി വ്യക്തമാക്കി.

തനിക്ക് ചെയ്യാൻ ആഗ്രഹമുള്ള ചില കഥാപാത്രങ്ങൾ ഉണ്ടെന്ന് താരം പറയുന്നു. ‘എനിക്കൊരു രാജകുമാരിയുടെ റോൾ ചെയ്യണം എന്നുണ്ട്. സാധാ മിഡിൽ ക്ലാസ് പെൺകുട്ടി അവളുടെ സ്വന്തം പ്രയത്നം കൊണ്ട് ലോകത്തിനു തന്നെ പ്രചോദനമായി മാറുന്ന കഥാപാത്രം ചെയ്യണം എന്നുണ്ട്. പ്രോസ്റ്റിറ്റ്യൂട്ടിന്റെ റോൾ ചെയ്യണം എന്നുണ്ട്, കുറച്ച് അടിച്ചുപൊളിച്ച് നടക്കുന്ന ഫ്രീക്കത്തി റോൾ ചെയ്യണം എന്നുമുണ്ട്’, ഗായത്രി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button