Latest NewsNewsIndia

അപ്രതീക്ഷിത ആക്രമണം ; 12കാരന്‍ രക്ഷപ്പെട്ടത് പുള്ളിപ്പുലിയുടെ കണ്ണില്‍ വിരല്‍ കൊണ്ട് കുത്തി

തുടര്‍ന്ന് തോളിലും കഴുത്തിലും കടിക്കുകയും ചെയ്തു

മൈസൂരു : പുള്ളിപ്പുലിയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് 12 വയസ്സുകാരനായ നന്ദന്‍. തന്റെ തോളില്‍ കടിച്ച് പിടിമുറുക്കിയ പുള്ളിപ്പുലിയുടെ കണ്ണില്‍ കൈവിരല്‍ കുത്തിയിറക്കിയാണ് നന്ദന്‍ രക്ഷപ്പെട്ടത്. കണ്ണില്‍ കുത്തേറ്റതോടെ പുലി കടിവിട്ട് കുറ്റിക്കാട്ടിലേക്ക് ഓടി മറയുകയായിരുന്നു.

മൈസൂരുവിലെ കടക്കോളയ്ക്ക് സമീപത്തെ ബീരഗൗഡനഹുണ്ഡി ഗ്രാമത്തിലെ ഫാംഹൗസില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. അച്ഛന്‍ രവിയുടെ ഉടമസ്ഥതയിലുള്ള ഫാംഹൗസില്‍ കന്നുകാലികള്‍ക്ക് തീറ്റകൊടുക്കാനായി എത്തിയതായിരുന്നു അച്ഛനോടൊപ്പം നന്ദന്‍. കന്നുകാലികള്‍ക്ക് പുല്ല് കൊടുക്കുമ്പോള്‍ പുലി നന്ദന്റെ മുകളിലേക്ക് ചാടി വീഴുകയായിരുന്നു. തുടര്‍ന്ന് തോളിലും കഴുത്തിലും കടിക്കുകയും ചെയ്തു. ഇതോടെ നന്ദന്‍ സഹായത്തിനായി അലറി വിളിക്കുകയും അതോടൊപ്പം പുലിയുടെ കണ്ണില്‍ തന്റെ തള്ളവിരല്‍ ശക്തിയായി കുത്തിയിറക്കുകയുമായിരുന്നു.

ഇത് കണ്ടുകൊണ്ടു നിന്ന രവിയ്ക്ക് ഒന്നും ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. പുലിയുടെ ആക്രമണത്തില്‍ കഴുത്തില്‍ നിന്നും തോളില്‍ നിന്നുമായി രക്തം വാര്‍ന്നൊഴുകിയ നന്ദനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നന്ദന്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button