Latest NewsIndia

അരുണ്‍ ജെയ്‌റ്റ്ലി: പ്രധാനമന്ത്രി മോദിയും അമിത് ഷായും എയിംസിലെത്തി

ന്യൂഡല്‍ഹി•ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയിറ്റ്ലിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് അറിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എത്തി. രാത്രി 8 മണി കഴിഞ്ഞാണ് ഇരുവരും എയിംസില്‍ എത്തിയത്. ലോക്സഭാ സ്പീക്കറും എത്തിയിട്ടുണ്ട്.

ALSO READ:  അരുണ്‍ ജെയ്റ്റ്‌ലി ആശുപത്രിയില്‍

രാവിലെ 11 മണിയോടെയാണ് ജെയ്റ്റ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കാര്‍ഡിയോ-ന്യൂറോ വിഭാഗത്തില്‍ വിദഗ്ദ്ധരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ അദ്ദേഹം. ഹൃദയ-വൃക്കാ രോഗ വിദഗ്ധരാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്.

66 കാരനായ ജെയ്റ്റ്‌ലിയുടെ ഒരു വൃക്ക കഴിഞ്ഞ വര്‍ഷം മാറ്റിവച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ ചെക്കപ്പിനായി ഈ വര്‍ഷം ജനുവരിയില്‍ അമേരിക്കയിലേക്ക് പോയിരുന്നു.

അനാരോഗ്യത്തെത്തുടര്‍ന്ന് ജെയ്റ്റ്‌ലി 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button