ന്യൂഡല്‍ഹി•മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ആരോഗ്യാവസ്ഥ മോശമായതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് ജെയ്റ്റ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കാര്‍ഡിയോ-ന്യൂറോ വിഭാഗത്തില്‍ വിദഗ്ദ്ധരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ അദ്ദേഹം. ആഭ്യന്തര മന്ത്രി അമിത് ഷാ ജെയ്റ്റ്‌ലിയെ സന്ദര്‍ശിക്കാനായി അല്‍പസമയത്തിനകം എയിംസിലെത്തും.
ALSO READ: അരുണ്‍ ജയ്റ്റ്‌ലി മന്ത്രിയാകില്ല, ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കരുതെന്ന് മോദിയോട് ആവശ്യപ്പെട്ടു
66 കാരനായ ജെയ്റ്റ്‌ലിയുടെ ഒരു വൃക്ക കഴിഞ്ഞ വര്‍ഷം മാറ്റിവച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ ചെക്കപ്പിനായി ഈ വര്‍ഷം ജനുവരിയില്‍ അമേരിക്കയിലേക്ക് പോയിരുന്നു.
അനാരോഗ്യത്തെത്തുടര്‍ന്ന് ജെയ്റ്റ്‌ലി 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.
Post Your Comments