തിരുവനന്തപുരം•കേരള രാഷ്ട്രീയം മാറ്റത്തിന്റെ പാതയിൽ ആണെന്നും അതിന്റെ തെളിവാണ് ബി.ജെ.പി. അംഗത്വ ക്യാമ്പയിനിൽ പ്രകടമാകുന്നതെന്നും ബി.ജെ.പി. സംസ്ഥാന വക്താവ് അഡ്വ. ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.
ഉദാത്തമായ ലക്ഷ്യവും മഹത്തമായ മാതൃകയും കൊണ്ട് ലോക രാഷ്ട്രങ്ങ ൾക്ക് തന്നെ മാതൃകയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ എന്നതിന് തെളിവാണ് വ്യത്യസ്ത മേഖലകളിൽ പെട്ട ആളുകൾ, രാഷ്ട്രീയക്കാർ, ന്യൂനപക്ഷ സമുദായത്തിൽ നിന്നും ഉള്ളവർ തുടങ്ങി പതിനായിരങ്ങൾ ആലപ്പുഴയിൽ തന്നെ അംഗത്വം സ്വീകരിച്ചിരിക്കുന്നത്.
ALSO READ: കേരളവും മാറ്റത്തിന്റെ പാതയിൽ : അഡ്വ. ബി. ഗോപാലകൃഷ്ണന്‍
കാലങ്ങളായി ജമ്മു കാശ്മീരിൽ ഭീകരവാദത്തിനും തീവ്ര വാദത്തിനും തണലായി നിന്ന 370 ആം വകുപ്പ് റദ്ദാക്കിയതിലൂടെ രാഷ്ട്രീയത്തെക്കാൾ ഉപരി രാഷ്ട്രത്തിനാണ് നരേന്ദ്രമോഡി സർക്കാർ വില കൽപ്പിക്കുന്നത് എന്നത് സാധാരണ ജനത്തിനുതന്നെ ബോധ്യം വന്നു. കശ്മീരിന്റെ പ്രത്യേക പദവി കളഞ്ഞതുകൊണ്ടുള്ള കൊണ്ടുള്ള നഷ്ട്ടം കാശ്‌മീരിനല്ല മറിച്ച് അതുമൂലം ജീവിച്ച ചില രാഷ്ട്രീയ കുടുംബങ്ങൾക്കാണെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം സജീവ അംഗങ്ങളുടെ യോഗം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.
ബി.ജെ.പി ദക്ഷിണ മേഖലാ അദ്ധ്യക്ഷൻ വെളിയാകുളം പരമേശ്വരൻ, ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ, ജില്ലാ ജനറൽ സെക്രട്ടറി എം.വി.ഗോപകുമാർ, ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ, സംസ്ഥാന സമിതി അംഗം ആർ. ഉണ്ണികൃഷ്ണൻ, മണ്ഡലം ജനറൽ സെക്രെട്ടറിമാരായ ജി. മോഹനൻ, കെ.പി. സുരേഷ് കുമാർ, മറ്റു ഭാരവാഹികളായ എൻ.ഡി.കൈലാസ്, കെ.ജി.പ്രകാശ്, സി.പ്രസാദ്, സജി.പി.ദാസ്, രേണുക, ബിന്ദു വിലാസൻ,പ്രതിഭ, പദ്മകുമാർ, സുമ ചന്ദ്രബാബു,ബാലചന്ദ്ര പണിക്കർ, സി.പി.മോഹനൻ എന്നിവർ സംസാരിച്ചു.
Post Your Comments