ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിർത്തലാക്കിയത് പാകിസ്ഥാന് കനത്ത തിരിച്ചടി. ഭക്ഷ്യവസ്തുക്കൾക്ക് വില കുതിച്ചുയരുകയാണ്. പാൽ, പച്ചക്കറികൾ, ഇറച്ചി എന്നിവയ്ക്ക് വിപണിയിൽ വൻ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചത് കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചതായാണ് പാകിസ്ഥാനിലെ കച്ചവടക്കാരും വീട്ടമ്മമാരും വ്യക്തമാക്കുന്നത്. ഈദ് ആഘോഷ വേളയിൽ പച്ചക്കറിയുടെയും ഉള്ളിയുടെയും ദൗർലഭ്യം എങ്ങനെ പരിഹരിക്കുമെന്ന് വ്യാപാരികളും ചോദിക്കുന്നു.
ഇന്ത്യയുമായുള്ള വ്യാപാരബന്ധം ഉപേക്ഷിച്ചത് പാകിസ്ഥാന്റെ കയറ്റുമതി മേഖലയെയും ബാധിച്ചിരിക്കുകയാണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞയാഴ്ച പാകിസ്ഥാൻ പെട്രോളിനും ഡീസലിനും ആറ് രൂപക്കടുത്ത് വില വർദ്ധിപ്പിച്ചിരുന്നു. ഇതിന് പുറമെ ഭക്ഷ്യവിലക്കയറ്റം കൂടിയാകുമ്പോൾ സാധാരണക്കാരന്റെ ജീവിതം പ്രതിസന്ധിയിലാകുമെന്ന് ഉറപ്പാണ്.
Post Your Comments