ന്യൂഡല്‍ഹി: ബി.സി.സി.ഐ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി (നാഡ)യുടെ പരിധിയിലേക്ക്. നാഡ ഡയറക്ടര്‍ ജനറല്‍ നവീന്‍ അഗര്‍വാളും ദേശീയ സ്‌പോര്‍ട്സ് സെക്രട്ടറി രാധേശ്യാം ജുലാനിയയും വെള്ളിയാഴ്ച ബി.സി.സി.ഐ. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായ രാഹുല്‍ ജോഹ്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് തീരുമാനം. ഡോപ് കിറ്റുകളും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരും അന്താരാഷ്ട്ര നിലവാരമുള്ളവരായിരിക്കണമെന്ന ബി.സി.സി.ഐയുടെ നിബന്ധന നാഡ അംഗീകരിച്ചു. മത്സരം ഇല്ലാത്ത സമയത്ത് വര്‍ഷത്തില്‍ മൂന്നുതവണ ഓരോ താരങ്ങളും പരിശോധനയ്ക്ക് വിധേയമാകണം. ഇത് എപ്പോഴെന്ന് ഓരോരുത്തരും എഴുതിനല്‍കേണ്ടി വരും. പറഞ്ഞ സമയത്ത് പരിശോധനയ്ക്ക് എത്തിയില്ലെങ്കില്‍ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ)യുടെ നടപടിയുണ്ടാകും.
Post Your Comments