തിരുവനന്തപുരം: മാധ്യമപ്രവർത്തകന്റെ മരണത്തിന് കാരണമായ കാർ അപകടത്തിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് മറവിരോഗമെന്ന് ഡോക്ടര്‍മാര്‍. ഒരു പ്രമുഖ മലയാളം വാര്‍ത്താ ചാനലിന്റെ ഓണ്‍ലൈന്‍ വിഭാഗമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ശ്രീറാമിന് ‘റെട്രോഗേഡ് അംനീഷ്യ’ എന്ന മറവിരോഗമാണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ വ്യക്തമാക്കുന്നത്.
ഒരു ആഘാതം സംഭവിച്ച് കഴിഞ്ഞ ശേഷമാണ് ഇങ്ങനെ ഒരു അവസ്ഥ വരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ചിലപ്പോള്‍ സംഭവം എന്നെന്നേക്കുമായി ശ്രീറാം മറന്നു പോകാന്‍ ഇടയുണ്ടെന്നും ചിലപ്പോൾ ആഘാതത്തില്‍ നിന്നും മുക്തനാകുമ്പോൾ ഈ ഓർമ്മകൾ തിരികെ ലഭിക്കുമെന്നും ഡോക്ടർമാർ കൂട്ടിച്ചേർക്കുന്നു. ഏതെങ്കിലും ഒരു പ്രത്യേക സംഭവം പൂര്‍ണമായും ഓര്‍ത്തെടുക്കാന്‍ പറ്റാത്ത അവസ്ഥയെയാണ് ‘റെട്രോഗേഡ് അംനീഷ്യ’ എന്ന് പറയുന്നത്. അതേസമയം, തലകറക്കവും തലവേദനയും ഉണ്ടങ്കിലും ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. അപകടത്തില്‍ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്.
Post Your Comments