കൊച്ചി : സംസ്ഥാനത്തു മഴ കനത്തതോടെ എറണാകുളം ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകളും, ക്യാമ്പുകളും പ്രവർത്തനം ആരംഭിച്ചു. പ്രകൃതി ക്ഷോഭങ്ങള്‍ നേരിടാന്‍ 24 മണിക്കൂറും സജ്ജരായിരിക്കണമെന്നും പോലീസിനും ഫയര്‍ ഫോഴ്സിനും ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. പ്രകൃതി ക്ഷോഭങ്ങളെ നേരിടാന്‍ ജില്ല അടിയന്തര ഘട്ട കാര്യ നിര്‍വഹണ കേന്ദ്രമാണ് സജ്ജമാക്കിയിരിക്കുന്നത്. കാക്കനാട് കളക്‌ട്രേറ്റിലാണ് അടിയന്തര ഘട്ട കാര്യ നിര്‍വഹണ കേന്ദ്രം പ്രവര്‍ത്തിക്കുക.
Also read : ശക്തമായ മഴ : വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ കുഴഞ്ഞുവീണ് യുവതിക്ക് ദാരുണമരണം കഴിഞ്ഞ പ്രളയ സമയത്ത് മൊബെല്‍ -ടെലിഫോണ്‍ ബന്ധങ്ങള്‍ വിഛേദിക്കപ്പെട്ടതിനാൽ ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ സാറ്റലൈറ്റ് ഫോണുകളാണ് നിലവില്‍ ഉപയോഗിക്കുക. 24 മണിക്കൂറും പോലിസ്, ഫയര്‍ ഫോഴ്സ്, ഇറിഗേഷന്‍ വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥരുടെ സേവനവും ഇവിടെ ലഭ്യമാണ്. പൊതുജനങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടെ സഹായം തേടാന്‍ 1077, എന്ന നമ്പരിലോ, കണ്‍ട്രോള്‍ റൂമിലെ 0484 242 3513 എന്ന നമ്പരിലോ വിളിക്കാവുന്നതാണ്
Post Your Comments