കാറിനുള്ളില്‍ കുടുങ്ങിയ കുട്ടിക്ക് രക്ഷകനായി ഹോളിവുഡ് നടന്‍ ഡാനി ട്രെജോ. ‘മാച്ചെറ്റ്’ പോലുള്ള ചിത്രങ്ങളിലെ അഭിനയത്തിന് പേരുകേട്ട നടന്‍ മാതൃകാ പെരുമാറ്റത്തിലൂടെ ജീവിതത്തിലും നായകനാകുകയായിരുന്നു.
ബുധനാഴ്ച ലോസ് ഏഞ്ചല്‍സില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്നാണ് ചെറിയ കുട്ടിയെ ഇദ്ദേഹം രക്ഷപ്പെടുത്തിയത്. മറ്റൊരു വാഹനം വന്നിടിച്ച കാറില്‍ പിന്‍സീറ്റിലായരുന്നു കുട്ടി. ഭാഗികമായി തകര്‍ന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ കുട്ടിയുടെ മുത്തശിയും കുടുങ്ങി.
ALSO READ: മഴ കനക്കുന്നു : കണ്‍ട്രോള്‍ റൂമുകളും,ക്യാമ്പുകളും തുറന്നു
അപകടത്തിന് ദൃക്‌സാക്ഷികളായ ട്രെജോയും മറ്റൊരു സ്ത്രീയും ചേര്‍ന്ന് ഒരു നിമിഷം പോലും പാഴാക്കാതെ കുട്ടിയെ മോചിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സീറ്റ് ബെല്‍റ്റഴിച്ച് ട്രെജോ കുട്ടിയെ സ്വതന്ത്രനാക്കിയപ്പോള്‍ മറുവശത്ത് നിന്ന് മോണിക്ക ജാക്‌സണ്‍ എന്ന സ്ത്രീ അവനെ വലിച്ച് പുറത്തെത്തിച്ചു. അടിയന്തരസഹായത്തിനുള്ള ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുമ്പ് തന്നെ ട്രേജോ കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിച്ചു.
രക്ഷപ്പെടുത്തുന്നതിന് മുമ്പ് അപകടത്തില്‍പ്പെട്ട് പേടിച്ചരണ്ട കുട്ടിയെ ആശ്വസിപ്പിക്കേണ്ടി വന്നെന്ന് ട്രെജോ പിന്നീട് പറഞ്ഞു. പേടിക്കേണ്ട ഞങ്ങള്‍ ഞങ്ങളുടെ സൂപ്പര്‍ പവര്‍ ഉപയോഗിക്കാന്‍ പോകുകയാണെന്ന് പറഞ്ഞാണ് കുട്ടിയെ ശാന്തനാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മുത്തശിയെ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തുന്നതുവരെ കുട്ടി തനിക്കൊപ്പമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: ഭാര്യയുടെ ആത്മഹത്യ; നടന്‍ മധു പ്രകാശിനെ അറസ്റ്റ് ചെയ്തു
Post Your Comments