ന്യൂഡല്‍ഹി: സുഷമ സ്വരാജ് കൃപയുടെയും ചടുലതയുടെയും പ്രതീകമെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ വെങ്കയ്യ നായിഡു. അന്തരിച്ച ബിജെപിയുടെ മുതിര്‍ന്ന നേതാവിന് ഉപസഭ ആദരാഞ്ജലി അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഭയില്‍ സന്നിഹിതനായിരുന്നു. സുഷമ തനിക്ക് സഹോദരിയായിരുന്നെന്നും അണ്ണാ എന്നാണ് അവര്‍ തന്നെ വിളിച്ചിരുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
വളരെക്കാലമായി തന്റെ വസതിയിലെ കുടുംബ, സാംസ്‌കാരിക പരിപാടികളില്‍ അവര്‍ പതിവ് സാന്നിധ്യമായിരുന്നെന്നും നായിഡു അനുസ്മരിച്ചു. എല്ലാ വര്‍ഷവും രക്ഷാബന്ധന് സുഷമ സ്വരാജ് തന്റെ കയ്യില്‍ പതിവായി രാഖി കെട്ടാറുണ്ടെന്നും ഈ വര്‍ഷം ആ ബഹുമതി തനിക്ക് നഷ്ടമാകുമെന്നും അദ്ദേഹം ദു:ഖത്തോടെ പറഞ്ഞു. അവരുടെ നിര്യാണത്തില്‍ തനിക്ക് വിലപ്പെട്ട ഒരു സഹോദരിയെ നഷ്ടമായെന്നും ഇത് നികത്താനാവാത്ത നഷ്ടമാണെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.
Post Your Comments