മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന് രാജ്യം പ്രണാമം അര്‍പ്പിക്കുമ്പോള്‍ അവര്‍ക്കെതിരെ വിഷം ചീറ്റുന്ന ചിലരെ തുറന്നു കാണിക്കുകയാണ് വിനയന്‍ കെ രാമകൃഷ്ണന്‍. ‘രൂപം കൊണ്ടു മാത്രം മനുഷ്യര്‍ എന്നു വിളിക്കാന്‍ സാധിക്കുന്നവര്‍.. അതും പ്രബുദ്ധ കേരളത്തിലെ മലയാളികള്‍…’ എന്നാണ് വിനയന്‍ കുറിച്ചിരിക്കുന്നത്. തുടര്‍ന്ന് ചിലരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. പത്തിലധികം പേരുടെ പേഴ്‌സണല്‍ പ്രൊഫൈലില്‍ നിന്നുമാണ് ഈ പോസ്റ്റുകള്‍. സുഷമ സ്വരാജിന്റെ മരണത്തില്‍ തീര്‍ത്തും മോശം വിമര്‍ശനങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.
ALSO READ: സുഷമാ സ്വരാജിന്റെ വേര്‍പാടില്‍ കണ്ണീരണിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി
ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി നിര്‍ണായകശക്തിയാകാന്‍ തുടങ്ങുമ്പോള്‍ മുതല്‍ പ്രബല കക്ഷികളെ തറ പറ്റിച്ച് സ്വന്തം നിലയില്‍ ഭൂരിപക്ഷവുമായി രണ്ടാംവട്ടവും അധികാരത്തിലെത്തും വരെ നിറഞ്ഞു നിന്ന സാന്നിധ്യമായിരുന്നു സുഷമസ്വരാജ്. പാര്‍ട്ടിയോട് വിയോജിപ്പുള്ളവര്‍ പോലും പക്ഷേ സുഷമ സ്വരാജിനെ അംഗീകരിച്ചു, വിശ്വസിച്ചു. പ്രതിസന്ധികളില്‍പ്പെട്ട പ്രവാസികളെ സഹായിക്കുന്നതില്‍ കാണിച്ച മികവ് രാജ്യാന്തരശ്രദ്ധ തന്നെ പിടിച്ചുപറ്റി. സാധാരണ ജനങ്ങളെ സര്‍ക്കാരുമായി അടുപ്പിക്കാന്‍ ഒരു മന്ത്രിക്ക് എത്രമാത്രം കഴിയുമെന്ന് പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ച ഒരു അനിഷേധ്യ നേതാവിനെയാണ് ചിലര്‍ വിമര്‍ശിക്കുന്നത്. ഒരിക്കലും ന്യായീകരിക്കാനാകാത്ത രീതിയിലുള്ള വിഷം ചീറ്റല്‍.
https://www.facebook.com/vinayank/posts/3122996891058865
Post Your Comments