Latest NewsKerala

ഭാഷയെ ഏതെങ്കിലും ഒരു മതവുമായി ബന്ധപ്പെടുത്തരുത് ; രാമായണവും മഹാഭാരതവും എഴുതിയത് ബ്രാഹ്മണരല്ല : മുഖ്യമന്ത്രി

തിരുവനന്തപുരം: ഭാഷയെ ഏതെങ്കിലും ഒരു മതവുമായി ബന്ധപ്പെടുത്തരുത്. രാമായണവും മഹാഭാരതവും എഴുതിയത് ബ്രാഹ്മണരല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സംസ്കൃത കോളേജിന്‍റെ 130ാം വാര്‍ഷിക ആഘോഷ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. സംസ്കൃതം ബ്രാഹ്മണ്യത്തിന്‍റെ ഭാഷയാണോ ? അല്ലെന്നതിന്‍റെ ഉത്തമ ദൃഷ്ടാന്തമല്ലേ നമ്മുടെ പുരാണ ഇതിഹാസങ്ങൾ, രാമായണം എഴുതിയത് ബ്രാഹ്മണനാണോ? , മഹാഭാരതം എഴുതിയതും ബ്രാഹ്മണനല്ല. ആധുനിക സാമൂഹിക വീക്ഷണത്തിൽ ദളിതര്‍ എന്ന് വിശേഷിപ്പിക്കാവുന്നവരാണ് പുരാണ ഇതിഹാസങ്ങൾ എഴുതിയതെന്നും പിന്നോക്ക വിഭാഗക്കാരും സംസ്കൃതത്തിന്‍റെ നേരവകാശികൾ ആണെന്നും പിണറായി വിജയൻ വ്യക്തമാക്കുന്നു.

Also read : പിഎസ്‍സി പരീക്ഷാക്രമക്കേട് ; മുഖ്യമന്ത്രിയുടെ പ്രതികരണമിങ്ങനെ

രാമായണം എഴുതിയത് വനവാസിയായ ഒരാളായിരുന്നു. മഹാഭാരതം എഴുതിയത് മുക്കുവ സമുദായത്തിൽ പെട്ടെ ഒരാളാണ്. ഇവരൊന്നും ചാതുര്‍വര്‍ണ്യ ശ്രേണിയിൽ ഏതെങ്കിലും വിധത്തിൽ സ്ഥാനം ഉള്ളവരല്ല. ഏതെങ്കിലും ഒരു വാക്കുകൊണ്ട് അവരെ വിശേഷിപ്പിക്കാൻ കഴിയുമെങ്കിൽ അത് ദളിതരെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം തന്നെ മീപകാലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ യൂണിവേഴ്സിറ്റി കോളേജിനെ നഗരഗൃദയത്തിൽ നിന്ന് മാറ്റാനാണ് ചിലരുടെ വ്യാമോഹം. കലാലയങ്ങളെ മാറ്റുകയല്ല കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button