Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsLife StyleDevotional

മഹാഭാരത്തിലെ ഭീഷ്മർ പ്രാണൻ വെടിയാൻ 58 ദിവസം കാത്തുനിന്നത് എന്തിന്?

സമ്പൂർണ സൃഷ്ടികൾക്കും ജീവൻ നൽകുന്ന സൂര്യദേവന് മഹത്ത്വപൂർണമായ സ്ഥാനമാണ് ഉള്ളത്. സൂര്യദേവന്‍റെ ഉപാസനയ്ക്കായിട്ടുള്ള ഒരു പ്രധാനപ്പെട്ട ദിനമാണ് മകരസംക്രാന്തി. മധുവിദ്യയുടെ സ്ഥാപകന്‍ പ്രവാഹണ മഹര്‍ഷിയാണ് ഭാരതത്തില്‍ മകരസംക്രാന്തി ആഘോഷിക്കാന്‍ തുടങ്ങിയത് എന്നാണ് ഛാന്ദോക്യ ഉപനിഷത്തിലെ പരാമര്‍ശം.

ഉത്തരായന കാലം ശുഭകാലമാണ്. ഈ ആറുമാസത്തില്‍ മരിക്കുന്നവര്‍ ബ്രഹ്മത്തെ പ്രാപിക്കും എന്നാണൊരു വിശ്വാസം. ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണം മഹാഭാരതത്തിൽ തന്നെയുണ്ട്. മഹാഭാരത യുദ്ധത്തിനിടെ മുറിവേറ്റ ഭീഷ്മര്‍ മരിയ്ക്കാന്‍ കൂട്ടാക്കാതെ ശരശയ്യയില്‍ കിടന്നു. ഉത്തരായന പുണ്യമാസക്കാല മൂഹൂര്‍ത്തത്തിനായി 58 ദിവസം അദ്ദേഹം കാത്തിരുന്നു. ഉത്തരായനത്തിലേ അദ്ദേഹം പ്രാണന്‍ വെടിഞ്ഞുള്ളൂ.

യുദ്ധത്തിലെ പത്താം ദിവസമാണ് ഭീഷ്മർ വീണുപോയത്. 58 ദിവസങ്ങൾ കഴിഞ്ഞാണ് ഉത്തരായനം വരുന്നത്. അന്നേ പ്രാണൻ വെടിയുകയുള്ളുവെന്ന് ഭീഷ്മർ പറഞ്ഞു. ഉത്തരായനം പിറവി കൊള്ളുമ്പോൾ തന്റെ ശരീരം ഉപേക്ഷിച്ച് സമാധാനപരമായ മരണം നടത്തുമെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഈ 58 ദിവസങ്ങളിലൂടെ അദ്ദേഹം തന്റെ അറിവ് പാണ്ഡവർക്ക് കൈമാറി. തന്റെ മരണം ഇത്രയും കാലം നീണ്ടുനിൽക്കാനും കർമ്മചക്രത്തിൽ ചേർക്കാനും അദ്ദേഹം തീരുമാനിച്ചു എന്നത് ഇന്നും വിശ്വാസികൾക്ക് ആവേശം നൽകുന്ന കാര്യമാണ്.

shortlink

Related Articles

Post Your Comments


Back to top button