ന്യൂഡൽഹി: സുഷമ സ്വരാജ് തനിക്ക് മൂത്ത സഹോദരിയെപ്പോലെയായിരുന്നുവെന്ന് ഫാ ടോം ഉഴുന്നാലില്‍. സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ ഏറെ വേദനിക്കുന്നുവെന്നും അവരുടെ ആത്മാവിനും പ്രിയപ്പെട്ടവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ഉഴുന്നാലില്‍ പറയുകയുണ്ടായി. എന്റെ ഓര്‍മകള്‍ എത്തിനില്‍ക്കുന്നത് ഐസിസ് തടങ്കലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട് 2017 സെപ്തംബര്‍ 13ന് അവരോട് സംസാരിച്ചതിലാണ്. അവരുടെ എന്നോടുള്ള സംസാരം മന്ത്രിയെന്ന നിലയില്‍ ഔദ്യോഗികമായിരുന്നില്ല. ഒരു മൂത്ത സഹോദരി എന്നോട് സംസാരിക്കുന്നതുപോലെയാണ് എനിക്ക് തോന്നിയതെന്നും സംഭാഷണത്തിന്റെ ശൈലിയും എന്നോട് പറഞ്ഞ വാക്കുകളും അതുപോലെതന്നെയായിരുന്നുവെന്നും ഉഴുന്നാലില്‍ വ്യക്തമാക്കി.
2016ല്‍ യെമനില്‍ നിന്ന് ഐസിസ് ഭീകരര്‍ തടവിലാക്കിയ കാത്തലിക് വൈദികന്‍ ടോം ഉഴുന്നാലിലിനെ 2017 സെപ്തംബര്‍ 13നാണ് മോചിപ്പിച്ചത്. 2010ല്‍ യെമനിലെത്തിയ ടോമിനെ യെമനിലെ സിവില്‍ വാറിനിടെയാണ് ഏഡനിലെ വൃദ്ധസദനത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോകുന്നത്.
Post Your Comments