സുഷമാജി നിങ്ങൾ എന്നേ എപ്പോഴും എന്റെ പ്രിയ സഹോദരാ എന്നേ വിളിച്ചിട്ടുള്ളു.. ഇന്നവർ നമ്മോടൊപ്പമില്ല. അവരുടെ വിയോഗം ഇന്ത്യക്കും ബഹ്‌റിനും തീരാ നഷ്ടമാണ്, പ്രണാമങ്ങൾ അർപ്പിക്കുന്നു പ്രിയ സഹോദരി എന്നാണ് ബഹ്‌റിൻ വിദേശ കാര്യമന്ത്രി ഖാലിദ് ബിൻ അഹ്‌മദ് അൽ ഖലീഫ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. മാധ്യമങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന നിശബ്ദതയുടെ രാഷ്ട്രീയമാണ് കേന്ദ്രമന്ത്രിയായിരുന്ന ഘട്ടത്തില്‍ സുഷമ സ്വീകരിച്ചിരുന്നത്. അതേസമയം തന്റെ കര്‍മ മണ്ഡലത്തില്‍ അവര്‍ മൗനം പാലിച്ചില്ല.
Indian leader , former External Affaires Minister , who always called me “My Brother “ , Sushma Swaraj , is not with us Anymore. Rest In Peace “ My dear Sister “ India and Bahrain will miss you #SushmaJi pic.twitter.com/gQgeAFe7ly
— خالد بن أحمد (@khalidalkhalifa) August 6, 2019
അര്‍ദ്ധരാത്രി ട്വിറ്റ് ചെയ്താലും ഉടന്‍തന്നെ പ്രശ്‌നം പഠിച്ച് അതില്‍ ഇടപെടുമെന്ന് മറുപടിയും അവര്‍ നല്‍കിയിരുന്നു. എന്നാല്‍ വെറും വാഗ്ദാനത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ അതിനെക്കുറിച്ച് പഠിച്ച് പരിഹാരവുമായി തിരിച്ച് ട്വിറ്റ് ചെയ്യുകയും ചെയ്യും. അത്തരത്തില്‍ ഇടപെടല്‍ മൂലം കുടുങ്ങിക്കിടന്ന രക്ഷപെട്ടവരുടെ എണ്ണം വരെ കൂടുതലാണ്. അഞ്ചുവര്‍ഷം കൊണ്ട് വിഷമം നേരിടുന്ന പ്രവാസികള്‍ക്ക് ആശ്രയിക്കാവുന്ന അടുത്ത ബന്ധുവെന്ന സ്ഥാനമാണ് സുഷമ സ്വന്തമാക്കിയത്.
Post Your Comments