കൊട്ടിയം: ഡി.വൈ.എഫ്.ഐയുടെ ഗുണ്ടായിസത്തിന് ഇരവിപുരം പൊലീസ് സ്റ്റേഷൻ വേദിയായി. വാഹന പരിശോധനയ്ക്കിടെ ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി ബലപ്രയോഗത്തിലൂടെ മോചിപ്പിച്ചു. സംഭവത്തിൽ മൂന്ന് പ്രവർത്തകരെ പോലീസ് അറസ്റ് ചെയ്തു.
ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് മുക്കം സ്വദേശി സജീര്‍ (32), എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി അംഗം മയ്യനാട് കുറ്റിക്കാട് സ്വദേശി സുര്‍ജിത്ത് (21) എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം മയ്യനാട് കുറ്റിക്കാട് സ്വദേശി സച്ചിന് ദാസ് (21), എന്നിവരാണ് അറസ്റ്റിലായത്. സച്ചിന് ദാസ്, രവിരാജ്, സജീര്‍, സുര്‍ജിത് എന്നിവര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇന്നലെ പിടികൂടിയ മൂന്ന് പേരെ ജാമ്യത്തില്‍ വിട്ടയച്ചു.
ALSO READ: കശ്മീര്‍ വിഭജനത്തിനെതിരെ പ്രതിഷേധ റാലിയുമായി ഡിവൈഎഫ്ഐ
കഴിഞ്ഞ മാസം 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരവിപുരം സ്റ്റേഷന് പരിധിയില്‍ ഇരുചക്രവാഹന മോഷണം വ്യാപകമായതിനെ തുടര്‍ന്ന് പൊലീസ് വാഹനപരിശോധന ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മയ്യനാട് റെയില്‍വേ ഗേറ്റിന് സമീപത്ത് പൊലീസ് വാഹന പരിശോധന നടത്തിയിരുന്നു. ഈ സമയം മതിയായ രേഖകളും ലൈസന്‍സുമില്ലാതെ എത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ബലമായി മോചിപ്പിക്കുകയും പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. കേസില്‍ ഇനിയും ഏഴ് പേര് പിടിയിലാകാനുണ്ട്.
ALSO READ: പി എസ് സി ക്രമക്കേടിൽ സിബിഐ അന്വേഷണം വേണം;- രമേശ് ചെന്നിത്തല
എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം സച്ചിന്‍ദാസിന്റെ സഹോദരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് സച്ചിൻദാസും സുഹൃത്തുക്കളും വാഹനത്തിന്റെ രേഖകളുമായി സ്റ്റേഷനിലെത്തി. എസ്.ഐ വന്ന് രേഖകള്‍ പരിശോധിച്ച ശേഷം യുവാവിനെ വിട്ടയയ്ക്കാമെന്ന് സ്റ്റേഷനിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ ഇവര്‍ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ ബലം പ്രയോഗിച്ച് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ട് പോകുകയും ചെയ്തു.
.
Post Your Comments