Latest NewsIndiaInternational

കശ്മീര്‍ വിഷയം; അടിയന്തര സംയുക്ത യോഗത്തിലെത്താതെ ഇമ്രാന്‍ ഖാന്‍- സഭയില്‍ വന്‍ ബഹളം

ഇസ്ലാമാബാദ്: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ റദ്ദാക്കിയ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രസിഡന്റ് വിളിച്ചു ചേര്‍ത്ത പാക് പാര്‍ലമെന്റിന്റെ സംയുക്ത യോഗത്തില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇമ്രാന്‍ഖാന്‍ മുങ്ങിയതോടെ സഭയില്‍ വന്‍ ബഹളം. പ്രധാനമന്ത്രി മുങ്ങിയെന്ന് അറിഞ്ഞതോടെ സ്പീക്കര്‍ ചേംബറില്‍ നിന്ന് പുറപ്പെടും മുന്‍പ് തന്നെ പ്രതിപക്ഷം ബഹളം ആരംഭിച്ചിരുന്നു.

ഇതോടെ പ്രസിഡന്റ് നടപടികള്‍ നിര്‍ത്തിവച്ചു. പാക് പ്രസിഡന്റ് ആരിഫ് അല്‍വിയാണ് യോഗം വിളിച്ചു ചേര്‍ത്തത്. ഇന്ത്യന്‍ നടപടി ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി അടക്കമുള്ളവരാണ്. രാജ്യസഭയില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, ഇന്ത്യയുടെ നീക്കത്തെ അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്ത് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

ALSO READ: ഇന്ത്യയ്‌ക്കെതിരെ തോറ്റതിന് കാരണം അന്ന് രാത്രി നടന്ന സംഭവങ്ങൾ; വെളിപ്പെടുത്തലുമായി ശുഐബ് അക്തർ

ഇന്ത്യയുടെ നീക്കത്തെ സാധ്യമായ എല്ലാ തരത്തിലും പ്രതിരോധിക്കുമെന്നാണ് പാക് വിദേശകാര്യമന്ത്രാലയത്തിന്റെ വാദം. ഇന്ത്യയുടെ ഏകപക്ഷീയമായ നടപടിക്കെതിരെ യുഎന്നിനെ സമീപിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി അറിയിച്ചു. കശ്മീരെന്നത് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട തര്‍ക്കഭൂമിയാണെന്നും പാകിസ്ഥാന്‍ വാദിക്കുന്നുണ്ട്. അതേസമയം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ നടപടിയെ വിമര്‍ശിക്കുന്ന തരത്തില്‍ ഇതുവരെയും പ്രസ്താവനയൊന്നും വന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button