ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനിടെ സ്ഥലകാലബോധമില്ലാതെ പാട്ടുപാടുകയായിരുന്നു കേരളത്തിന്റെ വനിതാ എം.പി. പാര്‍ലമെന്റില്‍ ഗൗരതരമായ ചര്‍ച്ച നടക്കുന്നതിനിടെ രമ്യ ഹരിദാസാണ് തന്റെ സീറ്റില്‍ എഴുന്നേറ്റ് നിന്ന് പാട്ട് പാടാന്‍ തുടങ്ങിയത്. എല്ലാവരും ശ്രദ്ധിക്കുന്നുവെന്ന് കണ്ടതോടെ ‘ഇത് തന്റെ പ്രതിഷേധം’ ആണെന്ന് പറഞ്ഞ് എം.പി തടിയൂരി.
ALSO READ: കാശ്‌മീർ പ്രത്യേക പദവി മാറ്റുന്ന പ്രമേയം : ലോക്‌സഭ പാസാക്കി
അതേസമയം കേരളത്തില്‍ നിന്നുള്ള എം പിമാര്‍ക്ക് മാത്രമാണ് രമ്യ ഹരിദാസ് പാട്ട് പാടുകയാണെന്ന് മനസിലായത്. മറ്റുള്ളവര്‍ എന്താണ് സംഗതി എന്നറിയാതെ അന്തംവിട്ടിരിക്കുകയായിരുന്നു. ബില്ലില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നും, തമിഴ് നാട്ടില്‍ നിന്നുമുള്ള എം പിമാര്‍ തങ്ങളുടെ ഭാഷയില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധവുമായി എം പിമാര്‍ നടുത്തളത്തിലിറങ്ങിയപ്പോഴാണ് രമ്യ ഹരിദാസ് സീറ്റില്‍ നിന്നും എഴുന്നേറ്റ് നിന്ന് സ്ഥലകാലബോധമില്ലാതെ പാട്ടുപാടിയത്. എന്നാല്‍ ബഹളത്തിനിടയിലും എല്ലാവരും എംപിയുടെ ഗാനം കേട്ടു. ഇതോടെയാണ് ഏവരും രമ്യയെ ശ്രദ്ധിച്ചത്. എന്നാല്‍ സ്ഥലകാലബോധം വന്ന ഇവര്‍ തന്റെ പ്രതിഷേധമാണിതെന്നാണ് പറഞ്ഞത്.
നിര്‍ത്താതെ മുദ്രാവാക്യം വിളിച്ച് തൊണ്ട ഇടറിയ എംപിമാര്‍ക്ക് സോണിയാ ഗാന്ധി പഴ്സില്‍നിന്നു മിഠായി എടുത്തു നല്‍കി, കൂടുതല്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നതും വാര്‍ത്തയായി. അതേസമയം കൊടിക്കുന്നില്‍ സുരേഷ്, കെ.മുരളീധരന്‍, എം.കെ.രാഘവന്‍, ബെന്നി ബഹനാന്‍, അടൂര്‍ പ്രകാശ്, ടി.എന്‍.പ്രതാപന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, വി.കെ.ശ്രീകണ്ഠന്‍ തുടങ്ങി ബഹളത്തിന് നേതൃത്വം നല്‍കിയവര്‍ സ്പീക്കറുടെ കസേരയ്ക്കു മുന്നിലെത്തിയും മുദ്രാവാക്യം വിളിച്ചു. സ്പീക്കര്‍ ശാസിച്ചതോടെ ഇവര്‍ തങ്ങളുടെ സീറ്റുകളിലേക്ക് മടങ്ങി.
Post Your Comments