ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ച നിലയില്‍. ഡ്രൈവറായ കോണ്‍സ്റ്റബിളും ഹെഡ് കോണ്‍സ്റ്റബിളുമാണ് മരിച്ചത്.
ഒരാളെ എകെ 47 തോക്ക് കൊണ്ട് വെടിവെച്ച് കൊലപ്പെടുത്തിയശേഷം മറ്റേയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. ഇന്ന് പുലര്‍ച്ചെ ജില്ലാ ആസ്ഥാനത്തെ കാളിമാതാ ക്ഷേത്രത്തിന് പുറത്ത് പോലീസ് വാനിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സെലക്ഷന് ഗ്രേഡ് കോണ്‍സ്റ്റബിളും സംഭവസമയം വാഹനത്തിലുണ്ടായിരുന്നു. ഇയാള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സെലക്ഷന് ഗ്രേഡ് കോണ്‍സ്റ്റബിളിനെ ചോദ്യം ചെയ്തുവരികയാണ്.
Post Your Comments