ന്യൂഡല്‍ഹി : ജമ്മു കശ്മീരിനെ പൂര്‍ണമായി ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച മോദി സര്‍ക്കാരിന്റെ നീക്കത്തെ പിന്തുണച്ച് ജ്യോതിരാദിത്യ സിന്ധ്യ. കശ്മീര്‍ വിഷയത്തില്‍ ലോക്സഭയിലും രാജ്യസഭയിലും സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനമുയര്‍ത്തുന്നതിനിടയിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയത്.
ജമ്മു കശ്മീര്‍ പ്രമേയത്തെ പാര്‍ട്ടി എതിര്‍ത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ രാജ്യസഭ ചീഫ് വിപ്പ് തന്നെ രാജിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയെ ഞെട്ടിച്ചു കൊണ്ട് ജ്യോതിരാദിത്യ സിന്ധ്യയുടെ പരാമര്‍ശം വന്നത്. ജമ്മു കശ്മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതിനെതിരെയുള്ള കോണ്‍ഗ്രസ് നിലപാട് നിരവധി കോണ്‍ഗ്രസ് നേതാക്കളില്‍ അതൃപ്തിയുണ്ടാക്കിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സിന്ധ്യയുടെ പ്രസ്താവന.
‘ജമ്മു കശ്മീര്‍ ലഡാക്ക് എന്നിവയെ കേന്ദ്രഭരണ പ്രദേശങ്ങളാക്കാനുള്ള കേന്ദ്ര തീരുമാനത്തെ പിന്തുണയ്ക്കുന്നു. ഭരണഘടനാപരമായി ചെയ്തിരുന്നെങ്കില്‍ ഒരു ചോദ്യവും ഉയരില്ലായിരുന്നു. എങ്കിലും ഇത് രാജ്യത്തിന്റെ താത്പര്യമാണ് . അതുകൊണ്ട് തീരുമാനത്തെ പിന്തുണയ്ക്കുന്നു’വെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Post Your Comments