തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ക്രമക്കേട് നടന്നെന്ന് വ്യക്തമായ സാഹചര്യത്തിൽ പി എസ് സി ചെയർമാന്റെ പങ്കും അന്വേഷിക്കേണ്ടത് അനിവാര്യമാണെന്ന് ചെന്നിത്തല പറഞ്ഞു.
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായിരുന്നവർ പിഎസ്സി പരീക്ഷയിൽ ഉന്നത വിജയം നേടിയതെന്ന കണ്ടെത്തൽ വന്നിരിക്കുന്നത്. കൂടാതെ പരീക്ഷയുടെ ചോദ്യപ്പേപ്പർ തന്നെ ചോർന്നിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ചെന്നിത്തല കൂട്ടിച്ചേർത്തു.
യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ നേതാക്കളായിരുന്ന ശിവരജ്ഞിത്തും നസീമും പ്രണവും പിഎസ്സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയതിന് പിന്നിൽ തട്ടിപ്പുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. പിഎസ് സിയുടെ കെഎപി നാലാം ബറ്റാലിയനിലേക്കുള്ള പരീക്ഷയിൽ ശിവരജ്ഞിത്തിന് ഒന്നും പ്രണവിന് രണ്ടും നസീമിന് 28ാം റാങ്കുമാണ് ലഭിച്ചത്.
Post Your Comments