ന്യൂയോര്‍ക്ക്: മുസ്ലീങ്ങൾക്കെതിരെയുള്ള വിഷയങ്ങൾ എന്ന നിലയിൽ ഇന്ത്യക്കെതിരായിമാത്രം സംസാരിക്കുന്ന ഇമ്രാന്‍ ഖാൻ ചൈനക്കെതിരെ പ്രതികരിക്കാത്തതെന്താണെന്ന് അമേരിക്ക. മുസ്ലീംസമൂഹത്തിനെതിരായി ചൈന നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ പാകിസ്ഥാന്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി.ഇന്ത്യ കശ്മീരില്‍ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും അമേരിക്ക പ്രതികരിക്കുന്നില്ലെന്നും ഇമ്രാന്‍ഖാനെ വിമര്‍ശിച്ചിരുന്നു.
കശ്മീര്‍ മുസ്ലീങ്ങളുടെ പ്രതിനിധിയാണ് താന്‍ എന്നുപോലും ഇമ്രാന്‍ സ്വയം വിശേഷിപ്പിച്ചു. തുടര്‍ന്ന് ആലീസ് രൂക്ഷമായ ഭാഷയിലാണ് ഇമ്രാന് മറുപടി നല്‍കിയത്. ‘ പാകിസ്ഥാന്‍ ആകുലപ്പെടുന്നത് മുസ്ലീംവിഷയത്തിലാണെങ്കില്‍ ആദ്യം കാണേണ്ടത് ചൈനയിലെ പ്രശ്‌നങ്ങളല്ലേയെന്ന് ആലീസ് തിരിച്ച് ചോദിച്ചു. വിവിധകണക്കുകള്‍ നിരത്തിയാണ് പാകിസ്ഥാനെതിരെ അമേരിക്കന്‍ സെക്രട്ടറിയുടെ പ്രതികരണം.
ചൈനയെ എതിര്‍ക്കാന്‍ ശ്രമിക്കാതെ കശ്മീരിലെ പ്രശ്‌നം ഇമ്രാന്‍ ഊതിപ്പെരുപ്പിക്കുകയാണെന്ന അമേരിക്കയുടെ ദക്ഷിണ-മധ്യ ഏഷ്യയുടെ അമേരിക്കന്‍ സെക്രട്ടറി ആലീസ് വെല്‍സാണ് ശക്തമായ ചോദ്യം ഉന്നയിച്ചത്. ഉയിഖുര്‍സ്-തുര്‍കിക് വംശജരായ മുസ്ലീംങ്ങളെ കാലങ്ങളായി അടിച്ചമര്‍ത്തുന്ന ചൈനയുടെ നടപടികളെ എടുത്തുകാട്ടിയാണ് അമേരിക്ക പാക്കിസ്ഥാനെ വിമര്‍ശിച്ചിരിക്കുന്നത്.
Post Your Comments