കശ്മീര്‍: അതിര്‍ത്തി കടന്നുള്ള തീവ്രവാദ ആക്രമങ്ങള്‍ക്കെതിരെ ഇന്ത്യ തിരിയുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടി മാത്രമുള്ള പാകിസ്ഥാന്റെ വീമ്പു പറച്ചിലാണ് ആണവായുധ യുദ്ധ ഭീഷണിയെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍. ബലാകോട്ടും,സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും പാകിസ്ഥാന് കനത്ത താക്കീതായിരുന്നുവെന്നും ഇതോടെ കശ്മീരിലേക്കുള്ള നുഴഞ്ഞു കയറ്റവും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്കും അറുതി വന്നിട്ടുണ്ടെന്നും റിട്ടയര്‍ഡ് ലഫ്റ്റ്‌നന്റ് ജനറല്‍ അമിത് ശര്‍മ്മയും മേജര്‍ ധ്രുവ് സി കറ്റോച്ചും അഭിപ്രായപ്പെട്ടു.
അരുണ്‍ജയ്റ്റിലിയുടെ ഒഴിവിലേയ്ക്ക് സുധാന്‍ശുത്രിവേദി
സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെയാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടന്നതെന്നും ഇത് ഇന്ത്യന്‍ ആര്‍മിക്ക് ശക്തമായ കരുത്താണ് നല്‍കിയതെന്നും കറ്റോച്ച് വ്യക്തമാക്കുന്നു. ആണവായുധം ഉപയോഗിക്കുമെന്നുള്ള പാകിസ്ഥാന്റെ ഭീഷണി വെറുതെയാണ്. കശ്മീര്‍ വിഷയത്തില്‍ മറ്റ് രാജ്യങ്ങള്‍ ഇടപ്പെടാന്‍ വേണ്ടി മാത്രമാണ് ഇമ്രാന്‍ അത്തരമൊരു ഭീഷണി ഉയര്‍ത്തുന്നതെന്നും ജനറല്‍ ശര്‍മ്മ പറഞ്ഞു. അതേസമയം ആണവായുധം ഉപയോഗിക്കാനുള്ള ശേഷിയൊന്നും പാകിസ്ഥാനില്ല.
എന്നാല്‍ അത്തരം നീക്കത്തിന് ഒരുങ്ങിയാല്‍ പാകിസ്ഥാന്‍ എന്നൊരു രാജ്യം തന്നെ ലോകത്തുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.പാകിസ്ഥാനെതിരെ ഇന്ത്യ രണ്ടു തവണയാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.ലഫ്റ്റ്‌നന്റ് കേണല്‍ നരേഷ് റസ്‌തോഗിയും മുന്‍ നയതന്ത്രജ്ഞന്‍ കിരണ്‍ ദോഷിയും ചേര്‍ന്ന് എഴുതിയ ദ ബിഗിള്‍ കാള്‍; എ ലൈഫ് ഇന്‍ ദ ഇന്ത്യന്‍ ആര്‍മി എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.പുസ്തകത്തില്‍ പാക് സൈനികര്‍ നടത്തിയ സംസാരത്തെ കുറിച്ചും ചടങ്ങില്‍ അദ്ദേഹം സൂചിപ്പിച്ചു.
ഇന്ത്യാ എക്കാലവും നല്ലൊരു ബാറ്റ്‌സമാനാണ് ആണ്. അതുകൊണ്ടാണ് പാകിസ്ഥാന്‍ എറിയുന്ന പന്തുകള്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുന്നതെന്ന് പാക് സൈനികന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹം വ്യക്തമാക്കി.പാകിസ്ഥാന്റെ രാഷ്ട്രീയ, സൈനിക നേതൃത്വത്തിന്റെ നിലനില്‍പ്പ് കശ്മീര്‍ ആയിരുന്നു. കശ്മീരിലൂടെ നുഴഞ്ഞു കയറ്റത്തിനും, തീവ്രവാദം വളര്‍ത്തുന്നതിനും കഴിഞ്ഞ 70 വര്‍ഷമായി പാകിസ്ഥാന്റെ വിളനിലമായിരുന്നു കശ്മീര്‍.
ഇന്ത്യക്കെതിരെ തിരിയാന്‍ ഭീകരവാദം വളര്‍ത്തുന്നതിലും പാകിസ്ഥാന് കഴിഞ്ഞിരുന്നു. എന്നാല്‍ കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ പാകിസ്ഥാന്റെ തീരുമനങ്ങളെല്ലാം തകിടം മറിയുകയായിരുന്നുവെന്നും കറ്റോച്ച് പറഞ്ഞു.
Post Your Comments