Latest NewsNewsIndiaFacebook Corner

പറഞ്ഞാൽ അത് പ്രവർത്തിയിൽ വരുത്തുന്ന പാർട്ടിയാണ് ബിജെപി, തീവ്രവാദം ഇനി ചാരമാകും: ടിപി സെൻകുമാർ

ശരിക്കും ഇന്നാണ് ഇന്ത്യ ഒരൊറ്റ ഇൻഡ്യ ആയതു. പറഞ്ഞാൽ ചെയ്യുന്ന പാർട്ടി എന്നു ബിജെപിക്ക് തീർച്ചയായും അഭിമാനിക്കാം.

തിരുവനന്തപുരം: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച്‌ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ഭരണഘടനക്കു മുകളിലൂടെ ഉണ്ടാക്കിയ 35 A,370 എന്നീ രണ്ടു വകുപ്പുകൾ ഇന്ന് നിർത്തലാക്കുന്നു. ഈ രണ്ടു വകുപ്പുകൾ മൂലം എത്ര ഭാരതീയ യുവതയാണ് ജീവൻ ത്യജിക്കേണ്ടി വന്നത്.എത്ര സമ്പത്താണ് ഇന്ത്യയിലെ പാവങ്ങൾക്ക് ലഭിക്കേണ്ടത് ,കൊള്ളയടിക്കപ്പെട്ടത്. ശരിക്കും ഇന്നാണ് ഇന്ത്യ ഒരൊറ്റ ഇൻഡ്യ ആയത്.
പറഞ്ഞാൽ ചെയ്യുന്ന പാർട്ടി എന്നു ബിജെപിക്ക് തീർച്ചയായും അഭിമാനിക്കാം.

ഇനി എല്ലാ തീവ്രവാദങ്ങളും ചാരമായി അണയുമെന്നു അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് സെൻകുമാറിന്റെ അഭിപ്രായം.

അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ: തിരുത്തപ്പെടുന്ന തെറ്റുകൾ!

1948 മുതൽ നടപ്പിൽ വരേണ്ടിയിരുന്ന നടപടികളാണ് 78 വർഷങ്ങൾ വൈകി ജമ്മു കാശ്മീർ കാര്യത്തിൽ ഇപ്പോൾ ഉണ്ടായത്. ഭരണഘടനക്കു മുകളിലൂടെ ഉണ്ടാക്കിയ 35 A,370 എന്നീ രണ്ടു വകുപ്പകൾ ഇന്ന് നിർത്തലാക്കുന്നു. ഈ രണ്ടു വകുപ്പുകൾ മൂലം എത്ര ഭാരതീയ യുവതയാണ് ജീവൻ ത്യജിക്കേണ്ടി വന്നത്.എത്ര സമ്പത്താണ് ഇന്ത്യയിലെ പാവങ്ങൾക്ക് ലഭിക്കേണ്ടത് ,കൊള്ളയടിക്കപ്പെട്ടത്. ശരിക്കും ഇന്നാണ് ഇന്ത്യ ഒരൊറ്റ ഇൻഡ്യ ആയത് .

പറഞ്ഞാൽ ചെയ്യുന്ന പാർട്ടി എന്നു ബിജെപിക്ക് തീർച്ചയായും അഭിമാനിക്കാം.ഇനി എല്ലാ തീവ്രവാദങ്ങളും ചാരമായി അണയും. ഇന്ത്യയെ ഒന്നാക്കി മാറ്റിയ നടപടി എടുത്ത മോഡിജിക്കും,അമിത്ഷാ ജിക്കും, ബിജെപി സർക്കാരിനും ഈ ദിനത്തിന് വേണ്ടി ജീവൻ ബലി നൽകിയ ,രക്തം നൽകിയ ,എല്ലാവർക്കും വേണ്ടി എല്ലാ ഇന്ത്യൻ പൗരമാർക്കും വേണ്ടി അഭിനന്ദിക്കുന്നു.സുബ്രമണ്യൻ സ്വാമിക്കും അഭിനന്ദനങ്ങൾ!!

ഭരതമാതാ കി ജയ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button