ജാമിയ പ്രതിഷേധ സമരങ്ങൾക്കിടയിൽ പോലീസിന്റെ നടപടിയിൽ നിന്നും സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ച ആയിഷയെ പുകഴ്ത്തി രംഗത്തെത്തിയ സിനിമ സെലിബ്രിറ്റികൾക്ക് പരിഹാസവുമായി മുൻ ഡിജിപി ടിപി സെൻകുമാർ.മുംബൈയിൽ 257ഭാരതീയരെ ക്രൂരമായി കൊന്നുകളഞ്ഞ യാക്കൂബ് മേമന് എന്ന തീവ്രവാദിയെ ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി അനുസരിച്ച് തൂക്കി കൊന്നതാണ്…. ആ തീവ്രവാദിയ്ക്ക് വേണ്ടി കരയുന്ന ആയിഷയുടെ പഴയ പോസ്റ്റും സെൻകുമാർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:
മലയാള സിനിമ സെലിബ്രിറ്റികളെ … ഒരു നിമിഷം ….
മുംബൈയിൽ 257ഭാരതീയരെ ക്രൂരമായി കൊന്നുകളഞ്ഞ യാക്കൂബ് മേമന് എന്ന തീവ്രവാദിയെ ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി അനുസരിച്ച് തൂക്കി കൊന്നതാണ്…. ആ തീവ്രവാദിയ്ക്ക് വേണ്ടി കരയുന്ന ആയിഷയുടെ പഴയ പോസ്റ്റാണ്..
അതായത് ‘ഭരണഘടന’യോടുള്ള സ്നേഹം സഹിക്കാതെ രാജ്യത്തെ രക്ഷിക്കാന്‍ ഭരണകൂടത്തിനു നേരെ വിരല്‍ ചൂണ്ടിയ അഭിനവ മതേതര സംരക്ഷകയുടേത്….
ഇതിനെയൊക്കെ പൊക്കിപ്പിടിച്ച് നടക്കുന്ന “പ്രമുഖർ സിനിമ സെലിബ്രിറ്റിസ് ” ഇവിടൊക്കെ തന്നെ കാണണം…
ഈ വാവകളെ നാളെ തീവ്രവാദ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ അകത്തു പോകുകയാണേല്‍ മുങ്ങിയേക്കരുത്….
Post Your Comments