Latest NewsKeralaIndia

മുൻ ഡിജിപി സെൻകുമാറിനെ ചൊറിഞ്ഞ മാധ്യമ പ്രവർത്തകനെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല

സാമൂഹ്യ വിരുദ്ധർ ഇടുന്ന തെറികൾക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറഞ്ഞാൽ അത്‌ വല്യ ചർച്ചയാക്കി അദ്ദേഹം വീഡിയോ ഇടും , സ്വന്തം കാര്യം വരുമ്പോൾ ആ മര്യാദ ഒന്നും ബാധകമല്ല !

മുൻ ഡിജിപി സെൻകുമാറിന്റെ ഫേസ്‌ബുക്ക് പേജിൽ വ്യാജ പ്രൊഫൈലുകൾ വെച്ച് സൈബർ ആക്രമണം നടത്തുകയാണ് രാഷ്ട്രീയ എതിരാളികൾ. പച്ചത്തെറികളാണ് മുൻ ഡിജിപി എന്ന് പോലും നോക്കാതെ ചിലർ കമന്റുകളായി ഇടുന്നതു. സഹികെട്ടപ്പോൾ ഇതിനു ചുട്ടമറുപടിയുമായി സെൻകുമാർ തന്നെ രംഗത്തെത്തി. ഇങ്ങോട്ട് അസഭ്യം പറയുന്നവരെ അതെ രീതിയിൽ തിരിച്ചു കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം മറ്റൊരു പോസ്റ്റ് ഇട്ടു. ഇതോടെ അതിന്റെ ലിങ്ക് സിപിഎം ഗ്രൂപ്പുകളിലും ചില തീവ്ര മുസ്‌ലിം സംഘടനകളുടെ ഗ്രൂപ്പിലും എന്തിനു, പോരാളി ഷാജിയുടെ വരെ ഗ്രൂപ്പിലും ഇട്ട് സൈബർ ആക്രമണം നടത്താൻ ആഹ്വാനം ഉണ്ടായി.

‘പേരുകേട്ട കള്ളന്‍മാരില്‍ ചിലര്‍ മോഷണത്തിന് ശേഷം പോലീസിനെ കളിയാക്കിയോ വെല്ലുവിളിച്ചോ ഒക്കെ കുറിപ്പ് എഴുതിവെച്ച് പോകാറുണ്ട്’ ദീപ നിശാന്തിനെ ട്രോളി സന്ദീപ് ജി വാര്യര്‍

ഇതോടെ അതിശക്തമായ സൈബർ ആക്രമണമാണ് നടന്നത്. എന്നാൽ ഈ സൈബർ ആക്രമണം വാർത്തയാക്കാതെ ബിജെപി വിരോധിയും ഇടതു സഹയാത്രികനുമായ ഒരു മാധ്യമ പ്രവർത്തകൻ തന്റെ ചാനലിലൂടെ സെൻകുമാറിനെ കടുത്ത ഭാഷയിൽ വിമർശിക്കുകയും സൈബർ ആക്രമണത്തെ ന്യായീകരിക്കുകയും ചെയ്തു. ഇതോടെ ഇദ്ദേഹത്തിന്റെ ചില പോസ്റ്റുകളും രാഷ്ട്രീയം തെളിയിക്കുന്ന പോസ്റ്റുകളും കൂടാതെ എതിരഭിപ്രായം പറയുന്നവരെ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്ന പോസ്റ്റുകളും സെന്കുമാറും തന്റെ പ്രൊഫൈലിൽ പങ്കുവെച്ചു.

ഇതോടെ ഈ മാധ്യമ പ്രവര്ത്തകന് സോഷ്യൽ മീഡിയ പൊങ്കാല നടക്കുകയാണ്. മാധ്യമ പ്രവർത്തകനെതിരെ നിരവധിപേരാണ് രംഗത്തെത്തിയത്. ഫേക്ക് ഐഡിയിൽനിന്ന് പച്ചത്തെറി വിളിക്കുകയും മറ്റും ചെയ്ത 100 നു മുകളിൽ ഐഡികളുടെ വിവരങ്ങൾ സെൻകുമാർ തന്നെ ശേഖരിക്കുകയും നിയമ നടപടിക്കൊരുങ്ങുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്. കൂട്ടമായി ആക്രമിച്ചു നിശ്ശബ്ദരാക്കുക എന്ന തന്ത്രം തന്നെയാണ് സൈബർ ബുള്ളിയിങ് നടത്തുന്ന ഇവർ ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്.

സെൻകുമാറിന്റെ പോസ്റ്റുകൾ ഇങ്ങനെ,

ഇദ്ദേഹത്തിന്റെ (രാജീവ് ദേവരാജ് )വഴി ഇതാണ്, ബാക്കി ഉള്ളവർ സാമൂഹ്യ വിരുദ്ധർ ഇടുന്ന തെറികൾക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറഞ്ഞാൽ അത്‌ വല്യ ചർച്ചയാക്കി അദ്ദേഹം വീഡിയോ ഇടും , സ്വന്തം കാര്യം വരുമ്പോൾ ആ മര്യാദ ഒന്നും ബാധകമല്ല ! ഇരട്ടത്താപ്പ് ! അല്ലാതെ എന്താ ? അല്പം നാൾ മുന്നേ ഈ മാന്യൻ ഇട്ട ചില പോസ്റ്റുകൾ ഇവിടെ പങ്കുവെക്കുന്നു. ചിത്രങ്ങൾ സംസാരിക്കട്ടെ !”

“രാജീവ് ദേവരാജ് ….ഇപ്പോൾ മനസ്സിലായി ഈ വൃത്തികേടുകൾ സാമൂഹിക മാധ്യമങ്ങളിൽ നിറച്ചിരുന്ന സൈബർ ഗുണ്ടകളുടെ നേതൃത്വം എവിടെയാണെന്ന്.
ഇവരുടെ നുണകൾക്കു മറുപടി ആരും പറയാതിരിക്കാൻ ഇവരുടെ സംഘങ്ങൾ തന്നെ .
ആ വിഷമം കണ്ടില്ലേ. സമൂഹിക മാധ്യമങ്ങൾ തെറിപറഞ്ഞോടിക്കുന്നവർക്കു വിട്ടു കൊടുക്കാത്തതിന് എന്തു വിഷമം. മനോരമയിൽ ഇരുന്നു പണ്ട് ചെയ്തത് ഇപ്പോൾ ന്യൂസ് 18 ഇലും ആവർത്തിക്കുന്നു ! അത്ര മാത്രം !”

shortlink

Related Articles

Post Your Comments

Related Articles


Back to top button