ന്യൂഡല്‍ഹി: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ തീരുമാനം സംസ്ഥാനത്തിനും രാജ്യത്തിനും അത്യന്താപേഷിതമായ ചുവടുവെപ്പാണെന്നു ആര്‍എസ്എസ് അഭിപ്രായപ്പെട്ടു. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കി റാം നാഥ് കോവിന്ദ് വിജ്ഞാപനം ഇറക്കുകയായിരുന്നു.
ALSO READ: ജമ്മു കശ്മീര്‍ ബില്‍: അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം
പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര നിയമസഭയുടെ പ്രത്യേക യോഗത്തിനു ശേഷമായിരുന്നു സര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വകവെയ്ക്കാതെയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
ALSO READ: കാശ്മീർ ബില്ലിൽ ഉടൻ വോട്ടെടുപ്പ്
ഭരണഘടനയിലെ താല്‍ക്കാലിക വ്യവസ്ഥ എന്ന നിലയില്‍ കൊണ്ടുവന്നതാണു 370-ാം വകുപ്പ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും മഹാരാഷ്ട്ര, അവിഭക്ത ആന്ധ്രാപ്രദേശ് , കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ സാമ്പത്തിക പിന്നാക്കം നില്‍ക്കുന്ന മേഖലകള്‍ക്കും പ്രത്യേക അവകാശപദവി നല്‍കിയിട്ടുണ്ട്.
Post Your Comments