Latest NewsIndia

ജമ്മു കശ്മീര്‍ ബില്‍: അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം

തിരുവനന്തപുരം•പാർലമെൻറിൽ ഇന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ജമ്മു കാശ്മീർ ബിൽ പ്രതിപക്ഷത്തെ ഏറെ കക്ഷികളുടെ കൂടി പിന്തുണ പിടിച്ചുപറ്റി എന്നത് അതിൻറെ ചരിത്രപരവും ദേശീയവുമായ പ്രാധാന്യം വിളിച്ചറിയിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള.

ഒരു ചരിത്രപരമായ തെറ്റാണ് പതിറ്റാണ്ടുകൾക്കുശേഷം ഇവിടെ തിരുത്തപ്പെടുന്നത്. ‘ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് കൊണ്ട് രാഷ്ട്രത്തിൻറെ അഖണ്ഡതയും ദേശീയ സുരക്ഷയും കണ്ണിലെ കൃഷ്ണമണികൾ പോലെ സംരക്ഷിക്കുകയും ഒപ്പം ജമ്മുകാശ്മീരിന്റെ വികസനത്തിനും വളർച്ചയ്ക്കും വഴി തെളിക്കുന്നതുമാണ് അമിത്ഷാ അവതരിപ്പിച്ച ബിൽ.

സങ്കുചിതമായ രാഷ്ട്രീയ താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇതിനെ കാണരുതെന്നും വർഗീയവീക്ഷണത്തോടെ ഇതിൻറെ പേരിൽ വിഭാഗീയതയ്ക്ക് വളമിടരുതെന്നും അഭ്യർത്ഥിക്കുന്നു. രാഷ്ട്രമാകെ ആഘോഷത്തിൽ ഏർപ്പെടുന്ന ഈ വേളയിൽ ജാതിമത കക്ഷി വ്യത്യാസങ്ങൾക്ക് അതീതമായി ദേശീയ വികാരത്തിൻറെ ഭാഗമാവാൻ കേരളത്തിലെ മൊത്തം ജനങ്ങളോടും ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button