റിയോ ഡി ജനിറോ: മകളുടെ വേഷം ധരിച്ച് ജയിൽ ചാടാൻ ശ്രമിച്ച ഗുണ്ടാനേതാവ് പിടിയിൽ. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ജയിലില്‍ നിന്നും ക്ലോവിനോ ഡ സില്‍വ എന്ന ഗാങ് ലീഡറാണ് തന്‍റെ 19 വയസുള്ള മകളുടെ വേഷം ധരിച്ച് രക്ഷപ്പെടാനുള്ള ശ്രമം നടത്തിലായത്. ശനിയാഴ്ച മകള്‍ ജയിലില്‍ ഇയാളെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സംഭവം. വിഗ്ഗും റബ്ബര്‍ മാസ്കും പിങ്ക് ടീഷര്‍ട്ടും ധരിച്ച് ഡ സില്‍വ മകളുടെ വേഷത്തില്‍ ജയിൽ ചാടാൻ ശ്രമിക്കവേ പിടിയിലാവുകയായിരുന്നു. മകളെ ജയിലില്‍ ഉപേക്ഷിച്ച് പുറത്തുകടക്കാനായിരുന്നു ഡ സില്‍വയുടെ ശ്രമം.
https://youtu.be/Kf7wWFTpXBA
ആര്‍ക്കും ജയിലധികൃതരെ കബളിപ്പിച്ച് രക്ഷപ്പെടാനാവില്ലെന്നും അയാളുടെ മുഖത്തെ പരിഭ്രാന്തി പിടിക്കപ്പെടാന്‍ കാരണമായെന്നും അധികൃതര്‍ പറഞ്ഞു. ഡ സില്‍വ വിഗ്ഗും മുഖംമൂടിയും വസ്ത്രങ്ങളും മാറ്റുന്നതിന്‍റെ ദൃശ്യങ്ങളും ജയില്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം പാളിപ്പോയ ജയില്‍ ചാട്ടത്തില്‍ മകള്‍ക്കും പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്
Also read : വളര്‍ത്തുനായക്ക് ചുംബനം നൽകി: യുവതിക്ക് കൈകാലുകള്‍ നഷ്ടപ്പെട്ടതിങ്ങനെ
Post Your Comments