ഒഹിയോയിലെ ഡേട്ടണില് കൂട്ട വെടിവയ്പ് നടത്തിയ കൊലയാളി പൊലീസ് പിടിയിലാകുന്നതിന് മുന്് സഹോദരിയേയും മറ്റ് എട്ട് പേരെയും കൊലപ്പെടുത്തിയെന്ന് അധികൃതര്‍.
കൊലയാളി ആളുകള്‍ക്ക് നേരെ വെടിവയ്പ് നടത്തി ഒരു മിനിട്ടിനകം പൊലീസ് അയാളെ വെടിവച്ചിടുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കോനര്‍ ബെറ്റ്സ് എന്ന കൊലയാളി രാത്രിയില്‍ ആളുകള്‍ ഒത്തുകൂടുന്ന ഡേട്ടണില് .223 കാലിബര്‍ റൈഫിള്‍ ഉപയോഗിച്ചാണ് വെടിവെയ്പ് തുടങ്ങിയത്.
മരണമടഞ്ഞവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ കോനര്‍ ബെറ്റ്സിന്റെ 22 കാരിയായ സഹോദരി മേഗനായിരുന്നു. 25 മുതല്‍ 57 വരെ പ്രായമുള്ളവരായിരുന്നു മറ്റുള്ളവര്‍.
ബോഡി കവചം ധരിച്ചിരുന്ന ബെറ്റ്സിന്റെ കൈവശം ഉയര്‍ന്ന ശേഷിയുള്ള വേറെയും തോക്കുകള്‍ ഉണ്ടായിരുന്നുവെന്ന് മേയര്‍ നാന് വാലി പറഞ്ഞു. കൊലയാളിയുടെ സാധ്യമായ ഉദ്ദേശ്യത്തെക്കുറിച്ച് അന്വേഷകര്‍ പരസ്യമായി ചര്‍ച്ച ചെയ്തിട്ടില്ല. 24 മണിക്കൂറിനുള്ളില്‍ യുഎസില്‍ നടന്ന രണ്ടാമത്തെ കൂട്ട വെടിവയ്പായിരുന്നു ഇത്.
Post Your Comments