KeralaLatest News

തിരഞ്ഞെടുപ്പിനിടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തട്ടിപ്പറിച്ചോടി കിണറ്റിലിട്ടു, പിന്നീട് നടന്നത് നാടകീയ രംഗങ്ങള്‍

തിരൂരങ്ങാടി: കൊടിഞ്ഞി ജിഎംയുപി സ്‌കൂളില്‍ നടന്ന നന്നമ്പ്ര സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തെയ്യാല സ്വദേശി ദേവന്റെ കൈവശമുണ്ടായിരുന്ന ബാങ്കിന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തട്ടിപ്പറിച്ചോടി സിപിഎം പ്രവര്‍ത്തകര്‍.

കാര്‍ഡുകളുമായി ഓടിയ ആള്‍ റോഡരികിലുള്ള പള്ളിക്കല്‍ കുഞ്ഞാലന്‍ എന്നയാളുടെ വീട്ടുപറമ്പിലെ കിണറ്റിലേക്ക് ഈ കാര്‍ഡുകളിട്ടു. പിന്നാലെയെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കിണറ്റിലിറങ്ങി തിരിച്ചറിയല്‍ കാര്‍ഡുകള്‍ മുഴുവന്‍ തിരിച്ചെടുത്തു. തുടര്‍ന്ന് കാര്‍ഡ് തിരിച്ചുകിട്ടിയവര്‍ വോട്ടു ചെയ്യുകയും ചെയ്തു.

ALSO READ: പെട്രോള്‍ വില കുറഞ്ഞു, ഡീസല്‍ വിലയില്‍ മാറ്റമില്ല

വോട്ടെടുപ്പ് നടക്കുന്ന സ്‌കൂള്‍ പരിസരത്ത് നിന്ന ദേവന്‍ 25 പേരുടെ കാര്‍ഡുകള്‍ കൈവശം വച്ചിരുന്നു. ഏതാനും സിപിഎം പ്രവര്‍ത്തകര്‍ പെട്ടെന്ന് കയ്യില്‍ നിന്ന് കാര്‍ഡുകള്‍ തട്ടിപ്പറിച്ച് റോഡിലൂടെ ഓടി. ദേവന്‍ പിന്നാലെ ഓടുന്നത് കണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലരും സിപിഎം പ്രവര്‍ത്തകരുടെ പിന്നാലെ ഓടി. ഓടിയ ആള്‍ കാര്‍ഡുകള്‍ കിണറ്റിലിട്ടത് കണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇയാളെ കൈകാര്യം ചെയ്തു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാള്‍ തന്നെ കിണറ്റിലിറങ്ങി തിരിച്ചറിയല്‍ കാര്‍ഡുകള്‍ മുഴുവന്‍ തിരിച്ചെടുത്തു. ഏതാനും കാര്‍ഡുകള്‍ ഫോട്ടോ നഷ്ടപ്പെട്ട് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ബാക്കിയുള്ളവ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തലേദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈവശപ്പെടുത്തിയതാണെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button