ദുബായ്: ഈദ് അൽ അദ ആഘോഷവുമായി ബന്ധപ്പെട്ട് ദുബായിൽ നിന്ന് 430 തടവുകാരെ മോചിപ്പിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇത് സംബന്ധിച്ച ഉത്തരവ് കൈമാറി.
ALSO READ: പ്രവാസിയായ റസ്റ്ററന്റ് ഉടമ കൊല്ലപ്പെട്ടു; മരണവാര്‍ത്ത കുടുബത്തിന് നല്‍കിയത് ഇരട്ടി ആഘാതം
ഇങ്ങനെ മോചിതരാകുന്ന തടവുകാർക്ക് ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാനും, തങ്ങളുടെ കുടുംബങ്ങളുടെ ദുരിതങ്ങൾ പരിഹരിക്കാനുമാണ് പൊതുമാപ്പ് ലക്ഷ്യമിടുന്നതെന്ന് ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ALSO READ: ബുർജ് ഖലീഫയ്ക്ക് മുകളിൽ ഇടിമിന്നൽ; വീഡിയോ വൈറലാകുന്നു
യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 669 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. തീരുമാനം നടപ്പാക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ദുബായ് പോലീസ് ജനറൽ ഡയറക്ടറേറ്റും മറ്റ് അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ദുബായ് അറ്റോർണി ജനറൽ ചാൻസലർ എസ്സാം ഇസ്സ അൽ ഹുമൈദാൻ പറഞ്ഞു.
Post Your Comments