
പത്തനംതിട്ട: ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നൽകിയ അഫ്സാന ജാമ്യത്തിലിറങ്ങി. ഭർത്താവ് പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിനെ കൊലപ്പെടുത്തിയതായി അഫ്‌സാന നൽകിയ മൊഴി കളവാണെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചത്. കേസിൽ റിമാൻഡിലായ അഫ്സാന അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുകയായിരുന്നു.
ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടി എന്നായിരുന്നു അഫ്സാന പൊലീസിന് നൽകിയ മൊഴി. പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ താൻ തലക്കടിച്ച് കൊന്നു എന്നാണ് അഫ്സാന പൊലീസിനോട് പറഞ്ഞത്. ഇതേത്തുടർന്ന്, പൊലീസ് അഫ്സാനക്കെതിരെ കൊലക്കുറ്റം ചുമത്തുകയായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം നൗഷാദിനെ ഇടുക്കി തൊമ്മൻകുത്തിൽ നിന്ന് പൊലീസ് കണ്ടെത്തി. ഭാര്യയെ ഭയന്ന് നാടുവിട്ട് പോകുകയായിരുന്നു എന്നാണ് നൗഷാദിന്റെ മൊഴി.
Post Your Comments