KeralaLatest News

കാമുകനെത്തേടി ഹൈദരാബാദുകാരിയായ യുവതി മലപ്പുറത്തെ വീട്ടിലെത്തിയത് ആണ്‍വേഷത്തില്‍; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍

മലപ്പുറം: ഹൈദരാബാദില്‍ നിന്നും കാമുകനെ അന്വേഷിച്ച് യുവതി മലപ്പുറത്തെ വീട്ടിലെത്തിയതോടെ നടന്നത് നാടകീയ സംഭവങ്ങള്‍. ആണ്‍വേഷത്തില്‍ യുവതി കാമുകന്റെ വീട്ടിലെത്തിയതോടെ എല്ലാവരും ഞെട്ടി. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ മലപ്പുറം വേങ്ങര കുറ്റൂര്‍ പാക്കടപ്പുറയിലാണ് യുവതി കാമുകനെ തേടിയെത്തിയത്. എന്നാല്‍ യുവതി വീട്ടില്‍ എത്തിയതോടെ യുവാവിന്റെ ബന്ധുക്കളും യുവതിയുമായി വലിയ തര്‍ക്കമുണ്ടായി. ഇതോടെ കാര്യങ്ങള്‍ കൈവിട്ട് പോവുകയായിരുന്നു.

ഹൈദരാബാദിലെ ഒരു ബേക്കറിയില്‍ ജോലി ചെയ്തിരുന്ന കാമുകനെ തേടിയാണ് യുവതി എത്തിയത്. യുവാവിന്റെ ബന്ധുക്കളുമായി ദീര്‍ഘനേരം നീണ്ട തര്‍ക്കത്തിനൊടുവില്‍ വീട്ടുകാര്‍ യുവതിയെ ഇറക്കിവിട്ട് വീടിന്റെ ഗേറ്റ് പൂട്ടി. ഇതോടെ യുവതി അയല്‍ പക്കത്തുള്ള വീടിന്റെ വരാന്തയില്‍ കയറി ഇരിപ്പുറപ്പിക്കുകയായിരുന്നു. താനും യുവാവും വിവാഹിതരാണെന്നും മുന്‍പ് ഈ വീട്ടില്‍ വന്ന് താമസിച്ചിട്ടുണ്ടെന്നും യുവതി അവിടെയെത്തിയ നാട്ടുകാരോട് പറഞ്ഞു.

അയല്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ യുവതി തയാറാകാതെ വന്നതോടെ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനിതാ പോലീസ് അടക്കമുള്ളവരുടെ സംഘമെത്തി ഇവരെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. എന്നാല്‍ ആരുടെയും പരാതി ലഭിക്കാത്തതിനാല്‍ പോലീസ് എന്തുചെയ്യണമെന്നറിയാതെ കുഴഞ്ഞു. അധികം വൈകാതെ പോലീസ് പെണ്‍കുട്ടിയെ വലിയോറ മനാട്ടിയിലെ വനിതാ സംരക്ഷണകേന്ദ്രത്തിലെത്തിച്ചു. യുവതിക്ക് തെലുങ്കും ഇംഗ്ലീഷും മാത്രമാണറിയുന്നത്. യുവതി ബിരുദധാരിയാണെന്നും ആണ്‍വേഷത്തിലാണ് എത്തിയതെന്നും നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button