സാന്‍ഫ്രാന്‍സിസ്‌കോ: ഇന്ത്യയില്‍ വെച്ച് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കുറ്റവാളിക്ക് ജാമ്യം നല്‍കിയ സംഭവത്തില്‍ പ്രതിഷേധവുമായി യുഎസ് വനിത. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ വെച്ചാണ് യുവതി സെല്‍ഫി വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.
ഡല്‍ഹിയില്‍ യുവതി താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ അതിക്രമിച്ചു കയറിയ ഫ്‌ലാറ്റുടമ രാജീവ് പന്‍വാര്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. 2013 ജൂണ്‍ 24നായിരുന്നു കേസിനാസ്പദമായ സംഭവം. മുന്‍ ഡല്‍ഹി മേയര്‍ ജയശ്രീ പന്‍വാറിന്റെ സഹോദര പുത്രനാണ് രാജീവ്. വിദേശികള്‍ക്ക് വാടകയ്ക്ക് കൊടുത്തുകൊണ്ടിരുന്ന രാജീവിന്റെ ഫ്‌ലാറ്റിലായിരുന്നു യുവതിയുടെ താമസം.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഡല്‍ഹിയിലെ കോടതി രാജീവിന് 7 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. തനിക്ക് നീതി തേടി നടത്തേണ്ടി വന്ന യാത്രകളെക്കുറിച്ചും പോരാട്ടത്തെക്കുറിച്ചും യുവതി വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്.
Post Your Comments