KeralaLatest News

ചുട്ടെടുക്കുകയാണ്; ചക്കക്കുരുവല്ല, ബില്ലുകളാണ്; എംഎം മണി

തിരുവനന്തപുരം: പാര്‍ലമെന്റില്‍ ബില്ലുകൾ തിടുക്കത്തിൽ പാസാക്കുന്നതിനെതിരെ വിമര്‍ശനവുമായി മന്ത്രി എംഎം മണി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ബില്ലുകള്‍ ചുട്ടെടുക്കുകയാണെന്നാണ് മന്ത്രി പരിഹസിച്ചത്. ചര്‍ച്ചയില്ലാതെ, സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടാതെ,
പാതി വെന്തതും, വേവാത്തതുമൊക്കെ ഒന്നൊന്നായി ചുട്ടെടുക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ചുട്ടെടുക്കുകയാണ്;
ചക്കക്കുരുവല്ല, ബില്ലുകളാണ്.
ചര്‍ച്ചയില്ലാതെ, സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടാതെ,
പാതി വെന്തതും, വേവാത്തതുമൊക്കെ
ഒന്നൊന്നായി ചുട്ടെടുക്കുകയാണ്.
പാര്‍ലമെന്റ് തന്തൂരി അടുപ്പായി മാറുന്നു.
ജനാധിപത്യം നോക്കുകുത്തിയായി മാറുന്നു .

ഫാസിസം ഇങ്ങിനെയും കടന്നുവരും.

ചെറുത്തുനില്‍പ്പല്ലാതെ മാര്‍ഗ്ഗമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button