മധുര: നിസാമുദീനില്‍ നിന്ന് തിരുവനന്തപുരേത്ത് വരുകയായിരുന്നു എക്സ്പ്രസ് ട്രെയിനില്‍ വച്ച് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. ഡല്‍ഹി ഷഹാദരാ സ്വദേശിയായ മീന(55) മകള്‍ മനീഷ(21) എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് ദാരുണാന്ത്യം.
എഞ്ചീനീയറിങ് എന്‍ട്രന്‍സ് പരീക്ഷയ്ക്കായി മനീഷയെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ക്കാന്‍ കോട്ടയിലേക്ക് പോകുകയായിരുന്നു മീനയും മക്കളും. മകന്‍ ആകാശും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പുലര്‍ച്ചെ കള്ളന്‍മാരില്‍ ഒരാള്‍ തന്റെ ബാഗ് എടുത്തുകൊണ്ട് പോകുന്നത് കണ്ട മീന അവരെ പിന്തുടര്‍ന്ന് തടയാന്‍ ശ്രമിച്ചു.
ALSO READ: ഫൈവ് സ്റ്റാര്‍ സൗകര്യം ഇനിയില്ല; ശ്രീറാം വെങ്കിട്ടരാമനെ കിംസില്‍ നിന്ന് മാറ്റുന്നു
ബഹളം കേട്ട് ഉണര്‍ന്ന മനീഷയും ഓടിയെത്തി. ഇവര്‍ തമ്മില്‍ ബാഗിനായി പിടിവലിയായി. ഇതിനിടെ കള്ളന്‍മാരിലൊരാള്‍ സ്ലീപ്പര്‍കോച്ചിന്റെ വാതിലിന് സമീപം വെച്ച് ഇരുവരെയും പുറത്തേക്ക് തള്ളിയിട്ട് ബാഗുമായി രക്ഷപ്പെടുകയായിരുന്നു. അഡ്മിഷന് വേണ്ടിയുള്ള പണവും ഹോസ്റ്റല്‍ ഫീസും ചെക്കും മൊബൈല്‍ ഫോണുമാണ് ബാഗിലുണ്ടായിരുന്നത്.
മകന്‍ ആകാശ് ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തി സിആര്‍പിഎഫിനെ വിവരം ധരിപ്പിച്ചു. ഈ സമയം ട്രെയിന്‍ വൃന്ദാവന്‍ റോഡ് റെയില്‍വേ സ്റ്റേഷന് സമീപം എത്തിയിരുന്നു. സിആര്‍പിഎഫ് ഉടനെ സംഭവ സ്ഥലത്തേക്ക് ആംബുലന്‍സിന്റെ സേവനം ആവശ്യപ്പെട്ടു. തെറിച്ചുവീണ സ്ഥലത്ത് എത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Post Your Comments