തൊടുപുഴ: ജോസ് കെ. മാണിയെ കേരള കോണ്ഗ്രസ് ചെയർമാനായി നിയമിച്ചതിന് ഏർപ്പെടുത്തിയ സ്റ്റേ യിൽ മാറ്റമില്ലെന്ന് തൊടുപുഴ മുട്ടം മുൻസിഫ് കോടതി. സ്റ്റേ തുടരുമെന്നു കോടതി വ്യക്തമാക്കി. സംസ്ഥാന സമിതിയംഗങ്ങളായവരെപ്പോലും നിയമപ്രകാരം നോട്ടീസ് മുഖേന ചെയർമാൻ തെരഞ്ഞെടുപ്പു വിവരം അറിയിച്ചിട്ടില്ല, സംസ്ഥാന കമ്മിറ്റി വിളിക്കാൻ അധികാരമുള്ള ആളല്ല യോഗം വിളിച്ചത്, ചെയർമാൻ തെരഞ്ഞെടുപ്പ് നിയമപരമായി നില നിൽക്കുന്നതല്ല എന്നിവയായിരുന്നു ഹർജിക്കാരുടെ വാദം.
കോട്ടയത്തു നടന്ന ചെയർമാൻ തെരഞ്ഞെടുപ്പ് തൊടുപുഴ മുട്ടം മുൻസിഫ് കോടതി സ്റ്റേ ചെയ്തത് കേരള കോണ്ഗ്രസ്-എം സംസ്ഥാന സമിതിയംഗങ്ങളായ ഫിലിപ്പ് ചേരിയിൽ, മനോഹർ നടുവിലേടത്ത് എന്നിവർ നൽകിയ ഹർജിയിലാണ്
ചെയർമാനായി താൻ തെരഞ്ഞെടുക്കപ്പെട്ടുവെന്നു കാണിച്ചു ജോസ് കെ. മാണി തെരഞ്ഞെടുപ്പ് കമ്മീഷനു കത്ത് നൽകാൻ പാടില്ല, ചെയർമാൻപദവിയും അധികാരവും ഉപയോഗിക്കാൻ ജോസ് കെ. മാണിയെ അനുവദിക്കരുത്, യോഗം വിളിക്കാനോ ആർക്കെതിരേയും അച്ചടക്ക നടപടി സ്വീകരിക്കാനോ പാടില്ല തുടങ്ങിയ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിരുന്നു.
Post Your Comments