കൊച്ചി: ജോസ് കെ മാണി വീണ്ടും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിൽ വിമർശനവുമായി നടനും സംവിധായകനുമായ മേജർ രവി. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം
ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുന്നുവെന്നതിനെ കുറിച്ചാണ് പറയുന്നത്. അധികാര മോഹികളായിട്ടുള്ള ചില വര്‍ഗങ്ങള്‍, ഇവറ്റകള്‍ക്ക് അധികാരം വേണം. കോണ്‍ഗ്രസില്‍ നിന്ന് ഇങ്ങോട്ട് ചാടിക്കഴിഞ്ഞാല്‍ അസംബ്ലിയില്‍ എന്തെങ്കിലും മന്ത്രിസ്ഥാനം കിട്ടുമെന്ന് കരുതി തിരഞ്ഞെടുപ്പില്‍ നിന്നു.ഇതിന്റെയൊക്കെ കാശ് ഇവന്മാരുടെയൊക്കെ അച്ഛന്‍മാരാണോ കൊടുക്കുന്നത്…ജനത്തിന്റെ പണം എടുത്താണ് ഇത്. എന്തെങ്കിലും അധികാരം ഇവന്റയൊക്കെ നെഞ്ചത്ത് വേണം. ഷെയിം ഓണ്‍ യു ജോസ് കെ മാണി. അത്രയേ നിങ്ങളോട് പറയാനുള്ളൂ…ഒരു സാമൂഹിക ബോധം എന്നുള്ളത് നിങ്ങള്‍ക്ക് വേണം. ഇല്ലെങ്കില്‍ എന്നെപ്പോലുള്ളവര്‍ ഇതുപോലെ പ്രതികരിക്കും, മേജര്‍ രവി പറഞ്ഞു
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാദ്യ രംഗത്ത് ജാതിഭ്രഷ്ട് നേരിടുന്നുവെന്ന് കലാകാരന്‍മാര്‍ പരാതി ഉയര്‍ത്തിയ സംഭവത്തിൽ മേജര്‍ രവി പ്രതികരിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. ‘മറ്റൊരു കാര്യം പറയാനുണ്ട്.ഇത് ശ്രീ മുഖ്യമന്ത്രി പിണറായി വിജയനോടാണ്, ശബരിമല വിധി വന്നപ്പോള്‍ നിങ്ങളൊക്കെ ആഘോഷപൂര്‍വ്വം അതൊക്കെ നടപ്പാക്കി. ഇപ്പോള്‍ പെരുങ്ങോട് ചന്ദ്രന്‍ എന്ന കലാകാരനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൊട്ടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പുറത്ത് നിറുത്തി പഞ്ചവാദ്യം കൊട്ടിച്ച സംഭവമാണ്. ജാതിയും മതവും ഇല്ലെന്നൊക്കെ നിങ്ങള്‍ പറയുന്നുണ്ടല്ലോ. 2021 ല്‍ ഗുരുവായൂര്‍ അമ്ബലത്തില്‍ പട്ടികജാതിക്കാരന്‍ ആണെനന്ും പറഞ്ഞ് ഒരു കലാകാരനെ കൊട്ടാന്‍ അനുവദിക്കാതെ പുറത്ത് നിര്‍ത്തിയ സംഭവം കണ്ട് കൊണ്ടാണ് ഞാന്‍ ഇത്തരത്തില്‍ വൈകാരികമായി പ്രതികരിക്കുന്നത്.
മനുഷ്യരെ അമ്ബലത്തിന് മുന്‍പില്‍ കയറ്റണോ കയറ്റേണ്ടയോ എന്നൊക്കെ തിരുമാനിക്കുന്നത് ആരാണ്. ഇത്തരത്തില്‍ ചെയ്തതത് ആരാണോ അവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തയ്യാറാകണം. മാത്രമല്ല ആ വ്യക്തിക്ക് അമ്ബലത്തില്‍ കൊട്ടാനുള്ള അവസരവും കൊടുക്കണം.
ഞാന്‍ ദേശസ്നേഹിയായ ഒരു മനുഷ്യനാണ്. എനിക്ക് ജാതിയും മതവുമൊന്നുമില്ല. പക്ഷേ ഹിന്ദുവിനെ ഹിന്ദുവായി തന്നെ കണക്കാക്കൂ. അതിനിടയില്‍ ജാതി തിരുകി കയറ്റേണ്ട. ജാതി കോളം എടുത്ത് മാറ്റേണ്ട സമയം കഴിഞ്ഞു. ഇവിടെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ഞാന്‍ സല്യൂട്ട് ചെയ്യുകയാണ്. ജാതിയുടെ പേരില്‍ അപമാനിക്കപ്പെട്ട ഒരു സ്ത്രീയെ അദ്ദേഹം നേരിട്ട് സന്ദര്‍ശിച്ചു. ആ പ്രദേശത്തുള്ളവര്‍ക്ക് മുഴുവന്‍ പട്ടയം വിതരം ചെയ്തു. സമൂഹത്തില്‍ അവര്‍ക്കൊരു നിലയും വിലയും കൊടുത്തു. ഗുരുവായൂര്‍ വിഷയത്തില്‍ നേരിട്ട് വന്ന് പരാതി നല്‍കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ പൊതുജനത്തിന്റെ പ്രതികരണം കൂടി എനിക്ക് അറിയണം. അതുകൊണ്ടാണ് ലൈവില്‍ വന്നത്.
മുഖ്യമന്ത്രിയ്ക്ക് മാത്രമേ ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ. പട്ടിക ജാതിക്കാര്‍ക്ക് എല്ലായിടത്തും റിസര്‍വേഷന്‍ ഉണ്ട്. എന്താ ക്ഷേത്രത്തിലൊന്നും അങ്ങനെ പാടില്ലേ.അമ്ബലത്തില്‍ കയറി ദൈവത്തിനെ തൊഴാന്‍ അവിടേയും ജാതി ചോദിക്കുന്നു. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. സ്വാതന്ത്ര്യം കിട്ടി 70 കൊല്ലം കഴിഞ്ഞിട്ടും ഈ കാടത്തരം കൊണ്ട് നടക്കുന്നത് അനുവദി്കകാന്‍ ആവില്ല. എല്ലാവരും ഈ വിഷയത്തില്‍ പ്രതികരിക്കണം. ഇതൊക്കെ ഇന്നും നടക്കുന്നുവെന്നത് ശരിക്കും ഷോക്കിംഗ് ആണ്’- മേജര്‍ രവി പറഞ്ഞു.
Post Your Comments