Latest NewsTechnology

രാജ്യത്തെ 3ജി സേവനം അവസാനിപ്പിക്കാനൊരുങ്ങി ഈ ടെലികോം കമ്പനി

രാജ്യത്തെ 3ജി സേവനം അവസാനിപ്പിക്കാനൊരുങ്ങി ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ എയർടെൽ. 2020 മാർച്ചോടെ 3ജി പൂർണമായും ഇന്ത്യയിൽ നിന്നും പിൻവലിക്കും, ഇതിനായുള്ള പ്രാരംഭ നടപടികൾ കൊൽക്കത്തയിൽ ആരംഭിച്ചെന്നാണ് റിപ്പോർട്ട്. സെപ്റ്റംബറിൽ ആറു മുതൽ ഏഴു സർക്കിളുകളിലും, ഡിസംബർ മുതൽ മാർച്ച് വരെ എല്ലാം സർക്കിളുകളിലും 3ജി നെറ്റ്‌വർക്ക് സേവനം അവസാനിപ്പിക്കുമെന്ന് എയർടെൽ സിഇഓ(ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ) ഗോപാൽ വിറ്റൽ അറിയിച്ചു. നിലവിൽ പലരും 2ജിയിൽ നിന്നും 4ജിയിലേക്ക് മാറുന്നുണ്ട്. ഏപ്രിൽ 2020ഓടെ 2ജി,4ജി സേവനങ്ങൾ മാത്രമേ ഉണ്ടാവുകയൊള്ളു എന്നും എല്ലാം 4ജി അടിസ്ഥാനമാക്കിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button